Kerala

സാമൂഹിക വ്യാപനം സംശയിക്കുന്നില്ല ; കോവിഡ് സമ്പര്‍ക്കത്തിലൂടെയെന്ന് നിഗമനം : ആരോഗ്യമന്ത്രി

ഗള്‍ഫില്‍ നിന്നും വന്നെത്തിയവരുമായി ഇദ്ദേഹം ഇടപഴകിയതായി സംശയമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന കോവിഡ് രോഗി മരിച്ച സാഹചര്യത്തില്‍ പോത്തന്‍കോട് സാമൂഹിക വ്യാപനം ഉണ്ടായതായി സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദേശത്തു നിന്നെത്തിയവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മരിച്ച അബ്ദുള്‍ അസീസിന് രോഗം പകര്‍ന്നതെന്നാണ് നിഗമനം. ഇതുസംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അധികൃതര്‍ വിശദമായ പരിശോധന നടത്തിവരികയാണെന്ന് മന്ത്രി ശൈലജ പറഞ്ഞു. 

ഗള്‍ഫില്‍ നിന്നും വന്നെത്തിയവരുമായി ഇദ്ദേഹം ഇടപഴകിയതായി സംശയമുണ്ട്. എന്നാല്‍ 14 ദിവസം എന്ന കാലയളവിനും മുമ്പാണ് ഇടപഴകിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയശേഷം മാത്രമേ രോഗം പകര്‍ന്നത് സംബന്ധിച്ച് വെളിപ്പെടുത്താനാകൂ. അബ്ദുള്‍ അസീസിന്റെ ആരോഗ്യനില മോശമായതിനാല്‍ രോഗം പകര്‍ന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ചോദിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല.

മരിച്ച അബ്ദുള്‍ അസീസുമായി ഇടപെട്ട ആളുകള്‍ നിരീക്ഷണ്തതില്‍ പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തെ കണ്ടിരുന്നു എന്നതിന്റെ പേരില്‍ ആളുകള്‍ ആശങ്കപ്പെടേണ്ടതില്ല. അടുത്ത് ഇടപഴകിയവര്‍ മാത്രം നിരീക്ഷണത്തില്‍ പോയാല്‍ മതി. സംസ്ഥാനത്ത് കോവിഡ് കണ്ടെത്താനുള്ള റാപ്പിഡ് ടെസ്റ്റ് തുടങ്ങിയിട്ടില്ല. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി ശൈലജ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

'അത് സംവരണ വിരുദ്ധമല്ല, അങ്ങനൊരു മോശം പ്രസ്താവന ഞാന്‍ പറയില്ല'; വിമര്‍ശനങ്ങള്‍ക്കെതിരെ അഭിനവ് സുന്ദര്‍ നായക്

ചീര കഴിച്ചാൽ ഭക്ഷ്യവിഷബാധയോ! മഴക്കാലത്ത് ചീര എങ്ങനെ പാകം ചെയ്യണം

കെഎസ്ആര്‍ടിസിയില്‍ ഇന്നലെ യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍; പ്രിയദര്‍ശിനി 'ഹിറ്റ്'

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

SCROLL FOR NEXT