Kerala

'സാറിനാണെങ്കില്‍ വോട്ടു തരാം' , ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചോദിച്ച സുരേഷ് ഗോപിയെ നിര്‍ത്തിപ്പൊരിച്ച് വീട്ടമ്മ (വീഡിയോ)

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന് വോട്ട് അഭ്യര്‍ത്ഥിച്ച് ചെന്ന നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് വീട്ടമ്മ നല്‍കിയ മറുപടി വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന് വോട്ട് അഭ്യര്‍ത്ഥിച്ച് ചെന്ന നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് വീട്ടമ്മ നല്‍കിയ മറുപടി വൈറലാകുന്നു. സുരേഷ്‌ഗോപി മത്സരിക്കുകയാണെങ്കില്‍ താന്‍ വോട്ടു ചെയ്യുമെന്നും അല്ലാതെ മറ്റാര്‍ക്കും വോട്ടു ചെയ്യാന്‍ സാധിക്കില്ലെന്നുമുളള വീട്ടമ്മയുടെ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ 45 വര്‍ഷമായി താന്‍ സിപിഎമ്മിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വീട്ടമ്മയുടെ വാക്കുകളും വീഡിയോയിലുണ്ട്.

'ഞാന്‍ എന്റെ വോട്ട് സാറിന് ഇടും. അല്ലാതെ സാര്‍ എന്നോട് വേറെ ഒന്നും പറയരുത്'- വോട്ടു അഭ്യര്‍ത്ഥിച്ച ചെന്ന സുരേഷ് ഗോപിയോട് വീട്ടമ്മ പറഞ്ഞ വാക്കുകള്‍ തുടങ്ങുന്നത് ഇങ്ങനെയാണ്. 'സാര്‍ സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ ഞാന്‍ വോട്ടിടും, സാര്‍ സിനിമയില്‍ ഉളളതുകൊണ്ടും സാറിന്റെ സിനിമ ഇഷ്ടമായതു കൊണ്ട് ഞാന്‍ വോട്ടിടും'- സുരേഷ് തനിക്ക് തുല്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോള്‍ വീട്ടമ്മ പറഞ്ഞ മറുപടി ഇങ്ങനെ.

'സാര്‍ സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, സിനിമയില്‍ സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, ഞാന്‍ 45 വര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിക്കാന്‍
തുടങ്ങിയിട്ട്. അതുകൊണ്ട് മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റില്ല സാറെ.. ആ ചോരയും ഈ ചോരയും ഒന്നാണ്. സാര്‍ മത്സരിക്കൂ. ഞാന്‍ ഇടാം'- ഇത്തരത്തിലാണ് വീട്ടമ്മയുടെ പ്രതികരണം മുന്നോട്ടുപോകുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി സുരേഷിന് ഒപ്പമാണ് സുരേഷ് ഗോപി വോട്ട അഭ്യര്‍ത്ഥിച്ച് ചെന്നത്. വീട്ടമ്മയുടെ വാക്കുകളെ ബഹുമാനിക്കുന്നതായും സുരേഷ് ഗോപി വീഡിയോയില്‍ പറയുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം