Kerala

സിഎന്‍ മോഹനന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

സിഎന്‍ മോഹനന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സിഎന്‍ മോഹനനെ തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പി രാജീവ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാവുന്ന ഒഴിവിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ സിഎന്‍ മോഹനന്‍ ജിസിഡിഎ ചെയര്‍മാനാണ്. ജില്ലയില്‍നിന്നുള്ള മുതിര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഒരാളായ മോഹനന്‍ ഏറെക്കാലം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ ആയിരുന്നു. 

സിഎന്‍മോഹനന് ഒപ്പം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്റെ പേരും പുതിയ ജില്ലാ സെക്രട്ടറിയായി പരിഗണിച്ചിരുന്നു. മുമ്പ് മൂന്നു തവണ ജില്ലാ സെക്രട്ടറിയായിരുന്ന കോട്ടമുറിക്കലിനെ വീണ്ടും നിയമിക്കുന്നത് നിലവിലെ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാവമെന്ന വിലയിരുത്തലിലാണ് സിഎന്‍ മോഹനന്റെ തെരഞ്ഞെടുപ്പ്. 

സിഎന്‍ മോഹനന്‍ ജില്ലാ സെക്രട്ടറിയാവുന്നതോടെ ജിസിഡിഎയ്ക്കു പുതിയ മേധാവിയെ കണ്ടെത്തേണ്ടി വരും. മുതിര്‍ന്ന നേതാവ് സിഎന്‍ ദിനേശ് മണിയെ ഈ സ്ഥാനത്തേക്കു പരിഗണിക്കുമെന്ന് സൂചനകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ