Kerala

സികെ നാണു ജെഡിഎസ് സംസ്ഥാന അധ്യക്ഷനാകും; മാത്യു ടി തോമസ് നിയമസഭകക്ഷി നേതാവ്

സികെ നാണുവിനെ ജെഡിഎസ് സംസ്ഥാന അധ്യക്ഷനാക്കാന്‍ ധാരണ. സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി കേന്ദ്രനേൃത്വവുമായി ബെംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്

Author : സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: സികെ നാണുവിനെ ജെഡിഎസ് സംസ്ഥാന അധ്യക്ഷനാക്കാന്‍ ധാരണ. സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി കേന്ദ്രനേൃത്വവുമായി ബെംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. മാത്യു ടി തോമസ് ജെഡിഎസ് നിയമസഭകക്ഷി നേതാവാകും. അന്തിമ തീരുമാനം അടുത്തയാഴ്ച പ്രഖ്യാപിക്കും. 

സികെ നാണുവിനെ മന്ത്രിയാകാനുള്ള യോഗ്യതയുണ്ടെന്നും ദേവഗൗഡ പറഞ്ഞു. മന്ത്രിയായതിനാല്‍ താന്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ദേവഗൗഡയെ അറിയിച്ചതായി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തന പരിജയം വിലയിരുത്തിയാകും പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കൃഷ്ണന്‍കുട്ടി പറഞ്ഞു.

മാത്യു ടി തോമസ്, കെ കൃഷ്ണന്‍കുട്ടി, സികെ നാണു എന്നിവരാണ് ചര്‍ച്ചയ്തക്കെത്തിയത്. സംഘടനാതലത്തില്‍ വലിയ അഴിച്ചുപണി നടത്തണം എന്നും ദേവഗൗഡ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ ഡയറിയില്‍ 20.05 കോടിയുടെ കണക്കുകള്‍; ദുബൈയിലേക്ക് അയച്ചത് 85 ലക്ഷം രൂപ; നിര്‍ണായക തെളിവുകളുമായി ഇഡി

'വിവാഹമോചനം നേടിയില്ല, മുത്തലാക്ക് ചൊല്ലിയില്ല'; ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു, വീട്ടുപ്പടിക്കല്‍ സമരവുമായി യുവതി

ഡയറിയില്‍ 20 കോടിയുടെ കണക്കുകള്‍, വീണയ്‌ക്കെതിരെ നിര്‍ണായക തെളിവ്; പ്രഭാരിമാരെ മാറ്റി ബിജെപി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം ശക്തം

രണ്ടര മാസത്തിനിടെ വലിയ കാര്യം പൂര്‍ത്തീകരിച്ചെന്ന അവകാശവാദം വസ്തുതകള്‍ക്ക് നിരക്കുന്നതാണോ?; വിഡി സതീശനോട് പിണറായി