Kerala

സി.കെ ശശീന്ദ്രന്‍ പാര്‍ട്ടിയില്‍ വിഭാഗിയത വളര്‍ത്തുന്നു; ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സി.കെ ശശീന്ദ്രന്‍ എംഎല്‍എ വയനാട് ജില്ലാ സെക്രട്ടറി എം. വേലായുധന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ വിഭാഗിയത ഉണ്ടാക്കുന്നുവെന്ന് സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

Author : സമകാലിക മലയാളം ഡെസ്ക്

വയനാട്: സി.കെ ശശീന്ദ്രന്‍ എംഎല്‍എ വയനാട് ജില്ലാ സെക്രട്ടറി എം. വേലായുധന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ വിഭാഗിയത ഉണ്ടാക്കുന്നുവെന്ന് സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. സംഘടന ചര്‍ച്ചയില്‍ പങ്കെടുത്ത ആറ് ഏര്യാ കമ്മിറ്റികളും ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. വിമര്‍ശനങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് വ്യക്തിക്ക് ചുറ്റും ആള്‍ക്കൂട്ടത്തെ അണിനിരത്തിക്കൊണ്ടുള്ള വിഭാഗിയത ഇനിയുണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

വയനാട്ടിലെ സിപിഎം വ്യക്തികേന്ദ്രീകൃതമായെന്നായിരുന്നു പ്രധാന വിമര്‍ശനം. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ ശശീന്ദ്രന്‍ മാനിക്കുന്നില്ല. ശശീന്ദ്രന്റെ സഹായത്തോടെ ജില്ലാ സെക്രട്ടറി ബന്ധു നിയമനം നടത്തി. കുടുംബശ്രീ,അര്‍ബന്‍ ബാങ്ക്,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ തലപ്പത്തിരിക്കുന്നത് ജില്ലാ സെക്രട്ടറിയുടെ മരുമകനും ഭാര്യയുമാണ്. സി.കെ ശശീന്ദ്രനെ നിയന്ത്രിക്കാന്‍ സംസ്ഥാന സമിതി ഇടപെടണം.  തരിയോട്,പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി എന്നീ ലോക്കല്‍ കമ്മിറ്റികളിലും മാനനന്തവാടി ഏര്യ കമ്മിറ്റിയിലും ശക്തമായ വിഭാഗിയത നിലനില്‍ക്കുന്നതയും വിമര്‍ശനമുയര്‍ന്നു. 

ഈ സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കും. പിണറായി പക്ഷക്കാരനായ എ. എന്‍ പ്രഭാകരനും വിഎസ് അനുകൂലിയായ കെ.ശശാങ്കനും രംഗത്തുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ

ഡല്‍ഹിയില്‍ പ്രതിഷേധം കത്തുമ്പോള്‍ രാഹുല്‍ ചെന്നൈയില്‍; വിജയ്‌യ്‌ക്കൊപ്പം ലഞ്ച്

കൊളസ്ട്രോൾ ഉള്ളവർക്ക് നേന്ത്രപ്പഴം കഴിക്കാമോ?