Kerala

സിഗരറ്റ് നല്‍കിയില്ല; കൊല്ലത്ത് യുവാവിനെ ട്രയിനില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം

പെരിനാട് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നു പന്ത്രണ്ട് മണിക്കൂറിന് ശേഷം നാട്ടുകാര്‍ കണ്ടെത്തിയ പരവൂര്‍ സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സിഗരറ്റ് നല്‍കാത്തതിന് കൊല്ലത്ത് യുവാവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ട് കൊല്ലാന്‍ ശ്രമം. പെരിനാട് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നു പന്ത്രണ്ട് മണിക്കൂറിന് ശേഷം നാട്ടുകാര്‍ കണ്ടെത്തിയ പരവൂര്‍ സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ജോലിയുടെ ആവശ്യത്തിനായി അമൃത എക്‌സപ്രസില്‍ തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു കൊല്ലം പരവൂര്‍ സ്വദേശി രാജു. വാതിലിന് അരികില്‍ നില്‍ക്കുകയായിരുന്ന രാജുവിനോട് രാത്രി പത്തുമണിയോടെ ഒരാള്‍ സിഗരിറ്റുണ്ടോ എന്ന് ഹിന്ദിയില്‍ ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞതോടെ പുറത്തേക്ക് തള്ളിയിട്ടു.

ട്രെയിനില്‍ നിന്ന് ആരോ വീണെന്ന സംശയത്തില്‍ വണ്ടി പെരിനാട് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട് പരിശോധന നടത്തി. രാത്രിയായതിനാല്‍ ആരെയും കണ്ടെത്താനായില്ല. രാവിലെ ട്രാക്കിന് സമീപത്തുകൂടി പോയവരാണ് ഗുരുതരപരുക്കുകളോടെ അബോധാവസ്ഥില്‍ രാജുവിനെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രയില്‍ എത്തിച്ചു. റെയില്‍വേ പൊലീസും സംസ്ഥാന പൊലീസും അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ