Kerala

സിനിമാ താരങ്ങളുടെ വിലക്ക് അനുഗ്രഹമായി; ഓണം പരിപാടികള്‍ കണ്ടത് റെക്കോര്‍ഡ് പ്രേക്ഷകര്‍

താരങ്ങള്‍ക്കപ്പുറത്ത് മലയാളികളെ വിസ്മയിപ്പിക്കുന്ന നിത്യ ജീവിതത്തിലെ മറ്റ് സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചാണ് ഇത്തവണത്തെ ടെലിവിഷന്‍ ചാനലുകള്‍ ഓണം ആഘോഷിച്ചത് 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ദിലീപ് ജയിലിടക്കപ്പെട്ടതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയ വിമര്‍ശനത്തെ തുടര്‍ന്ന് ആഘോഷ വേളകളില്‍ ടിവിചാനലുകളില്‍ പങ്കെടുക്കേണ്ടതില്ല എന്ന താരങ്ങളുടെ തീരുമാനം ചാനലുകള്‍ക്ക് ഗുണമായെന്ന് റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ പങ്കെടുത്തതിനെക്കാള്‍ പ്രേക്ഷകര്‍ ഇത്തവണത്തെ ഓണപരിപാടികള്‍ ക്‌ണ്ടെന്നാണ് റിപ്പോര്‍ട്ട്. 

താരങ്ങള്‍ക്കപ്പുറത്ത് മലയാളികളെ വിസ്മയിപ്പിക്കുന്ന നിത്യ ജീവിതത്തിലെ മറ്റ് സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചാണ് ഇത്തവണത്തെ ടെലിവിഷന്‍ ചാനലുകള്‍ ഓണം ആഘോഷിച്ചത്.രാഷ്ട്രീയത്തിലെ താരോദയങ്ങള്‍, ഐഎഎസ് യുവത, ട്രോളന്‍മാര്‍ എന്നിവരായിരുന്നു മുഖ്യആകര്‍ഷണം. 
ഒരു താരത്തെ പങ്കെടുപ്പിച്ച് ലഭിക്കുന്നതിനാല്‍ മികച്ച ടിആര്‍പിയാണ് ഐഎഎസ് യുവത, വനിതാ വൈല്‍ഡ് ഫോട്ടോഗ്രാഫര്‍മാര്‍, ട്രോളന്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചതിനേക്കാള്‍ ലഭിച്ചതെന്ന് ഒരു ചാനല്‍ അധികൃതര്‍ വെളിപ്പെടുത്തിയത്. വെള്ളിത്തിരയില്‍ നിന്നും പുതിയ വിസ്മയങ്ങളിലേക്ക് പുതിയ സമൂഹം നീങ്ങുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'