Kerala

സിനിമാക്കാരെ കുറിച്ചുള്ള പ്രതികരണം വ്യക്തിപരം; പാർട്ടിയുടെ അഭിപ്രായമല്ല; സന്ദീപ് വാര്യരെ തള്ളി ബിജെപി 

യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരെ തള്ളി ബിജെപി സംസ്ഥാന നേതൃത്വം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരെ തള്ളി ബിജെപി സംസ്ഥാന നേതൃത്വം. സിനിമാക്കാര്‍ക്കെതിരെ കഴിഞ്ഞ ദിവസം സന്ദീപ് വാര്യർ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. പോസ്റ്റ് വിവാദമായതോടെയാണ് ബിജെപി നിലപാട് വ്യക്തമാക്കി രം​ഗത്തെത്തിയത്.  

സന്ദീപിന്റെ പ്രതികരണം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. ഓരോരുത്തര്‍ക്കും വ്യക്തിപരമായ അഭിപ്രായമുണ്ട്. അഭിപ്രായപ്രകടനം നടത്താനാണ് നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ല. ബിജെപിക്ക് പകപ്പോക്കലിന്റെ രാഷ്ട്രീയമില്ലെന്നും അത്തരത്തില്‍ ഒരു നീക്കവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ പല സിനിമാ താരങ്ങളും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സന്ദീപ് വാര്യര്‍ വിവാദ കുറിപ്പുമായി രംഗത്തെത്തിയത്. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ വരുമാന നികുതി കൃത്യമായി അടച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും നാളെ നികുതി വെട്ടിപ്പ് പിടിച്ചാല്‍ കണ്ണീരൊഴുക്കരുതെന്നുമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT