Kerala

സിപിഎം അമിത് ഷായില്‍ നിന്ന് നൂറ് കോടി കൈപ്പറ്റി;  രാജസ്ഥാനില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപിയെ വിജയിപ്പിച്ചെന്ന് അബ്ദുള്ളക്കുട്ടി

ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാര്‍ട്ടിക്ക് കോടികള്‍ കിട്ടുന്ന ഒരു ഉഗ്രന്‍ ഗെയ്മാണ് ഇവര്‍ പയറ്റിയത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പാക്കാന്‍ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍ നിന്ന് 100 കോടി കൈപ്പറ്റിയെന്ന  ആരോപണവുമായി എപി അബ്ദുള്ളക്കുട്ടി. കോണ്‍ഗ്രസ്സ് വിരോധത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സീതാംറാം യച്ചൂരി വിഭാഗം തന്നെ പാര്‍ട്ടിക്കകത്ത് ഉന്നയിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പഴയ ദില്ലി സഖാക്കളില്‍ നിന്ന് കിട്ടുന്ന വിവരമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അബ്ദുള്ള കുട്ടി പറയുന്നു. 

രാജസ്ഥാനില്‍ മാത്രം 28 സ്ഥാനാര്‍ഥികളെ നിര്‍ത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകള്‍ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റില്‍ ബിജെപി യെ ജയിപ്പിച്ച് കൊടുത്തത് സിപിഎം സാന്നിദ്ധ്യമാണ്. രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തില്‍ ബിജെപയിലെ ദര്‍വേന്ദ്രകുമാര്‍ തൊട്ടടുത്ത കോണ്‍ഗ്രസ്സിലെ വിനോദ് കുമാറിനെ തോല്‍പ്പിച്ചത് 278 വോട്ട് നാണ്.

സിപിഎം സ്ഥാനാര്‍ത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണ് പിടിച്ചത്. ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാര്‍ട്ടിക്ക് കോടികള്‍ കിട്ടുന്ന ഒരു ഉഗ്രന്‍ ഗെയ്മാണ് ഇവര്‍ പയറ്റിയതെന്നും അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

CPM ലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍ നിന്ന് കൈപറ്റിയത് 100 കോടി

മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് BJP യുടെ വിജയം സുനിശ്ചിതമാക്കാന്‍ കോണ്‍ഗ്രസ്സ് വിരോധത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സീതാംറാം യച്ചൂരി വിഭാഗം തന്നെ പാര്‍ട്ടിക്കകത്ത് ഉന്നയിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പഴയ ദില്ലി സഖാക്കളില്‍ നിന്ന് കിട്ടുന്ന ഞ്ഞെട്ടിപ്പിക്കന്ന വിവരം

രാജസ്ഥാനില്‍ മാത്രം 28 സ്ഥാനാര്‍ത്തികളെ നിര്‍ത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകള്‍ ശിഥിലമാക്കി.ഈ സംസ്ഥാനത്ത് മൂന്ന് സീറ്റില്‍ BJP യെ ജയിപ്പിച്ച് കൊടുത്തത്. സിപിഎം സാന്നിധ്യമാണ്. രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തില്‍ BJP യിലെ ദര്‍വേ ന്ദ്രകുമാര്‍ തൊട്ടടുത്ത കോണ്‍ഗ്രസ്സിലെ വിനോദ് കുമാറിനെ തോല്‍പ്പിച്ചത് 278 വോട്ട് നാണ്. CPM സ്ഥാനാര്‍ത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണ് പിടിച്ചത്.

ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാര്‍ട്ടിക്ക് കോടികള്‍ കിട്ടുന്ന ഒരു ഉഗ്രന്‍ ഗെയ്മാണ് ഇവര്‍ പയറ്റിയത്. cpm പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ എടുത്ത അടവ് നയം എന്തായിരുന്നു?
,,
BJP വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സുമായി പോലും യോജിക്കണം ,,ഈ പാര്‍ട്ടി തത്വമാണ് പ്രകാശ് കരാട്ട് പിണറായി ഗ്രൂപ്പുകള്‍ അമിത് ഷാക്ക് മുന്നില്‍ അടിയറ വെച്ചത്. ഇതിന് cpm വലിയ വില കൊടുക്കേണ്ടി വരും. തീര്‍ച്ച
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT