Kerala

സിപിഎം നടപ്പാക്കുന്നത് കമ്യൂണിസമല്ല; കമ്യൂണലിസമെന്ന് കുഞ്ഞാലിക്കുട്ടി

ഷുഹൈബിനെ ഇറച്ചിവെട്ടുന്നതു പോലെ വെട്ടിനുറുക്കിയ സിപിഎമ്മിന് ഇനി ഉത്തരേന്ത്യയിലെ ജുനൈദിന്റെ കൊലപാതകത്തെക്കുറിച്ചു മിണ്ടാന്‍ സാധിക്കില്ലെന്നും, സിപിഎം നടപ്പാക്കുന്നതു കമ്യൂണിസമല്ല കമ്യൂണലിസം 

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവു ഷുഹൈബിനെ ഇറച്ചിവെട്ടുന്നതു പോലെ വെട്ടിനുറുക്കിയ സിപിഎമ്മിന് ഇനി ഉത്തരേന്ത്യയിലെ ജുനൈദിന്റെ കൊലപാതകത്തെക്കുറിച്ചു മിണ്ടാന്‍ സാധിക്കില്ലെന്നും, സിപിഎം നടപ്പാക്കുന്നതു കമ്യൂണിസമല്ല കമ്യൂണലിസമാണെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവു കെ.സുധാകരന് അഭിവാദ്യമര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തെ അക്രമ രാഷ്ട്രീയത്തില്‍നിന്നു മോചിപ്പിക്കാനുള്ള മുന്നേറ്റമാണ്. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഈ സമരത്തിന്റെ കൂടെയുണ്ട്. സര്‍ക്കാരിനു വല്ല നീതിബോധവുമുണ്ടെങ്കില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേ തീരൂ. അതുവരെ സമരം തുടരും. സിബിഐ അന്വേഷണം പ്രഖ്യാപിപ്പിക്കാന്‍ വേറെയും മാര്‍ഗങ്ങളുണ്ട്. അതും നോക്കും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT