Kerala

സിപിഎമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാകില്ല ; കൂടുതല്‍ ആര്‍എസ്എസ് നേതാക്കള്‍ സിപിഎമ്മിലെത്തുമെന്ന് പി ജയരാജന്‍

ആര്‍എസ്എസിന്റെ രക്ത ദാഹത്തിനു മുമ്പില്‍ കീഴടങ്ങാനാവില്ല, ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്യാവാക്യം ഉയര്‍ത്തിയാണ് പ്രതിരോധ റാലി നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : സിപിഎമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാകുമെന്ന് വിചാരിക്കേണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ആര്‍ എസ് എസിനെ ഒറ്റപ്പെടുത്തണം. കൂടുതല്‍ ആര്‍എസ്എസ് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. പാനൂരില്‍ സിപിഎമ്മിന്റെ പ്രതിരോധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ആര്‍എസ്എസിന്റെ രക്ത ദാഹത്തിനു മുമ്പില്‍ കീഴടങ്ങാനാവില്ല, ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്യാവാക്യം ഉയര്‍ത്തിയാണ്  സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിരോധ റാലി നടത്തിയത്. ജില്ലാ സെക്രട്ടറി പി ജയരാജന്‍ റാലി ഉദ്ഘാടനം ചെയ്തു. ഏരിയയിലെ ആറു കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച ജാഗ്രതാ ജാഥകള്‍ പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംഗമിച്ചു. പി ഹരീന്ദ്രന്‍ അധ്യക്ഷനായി.എം സുരേന്ദ്രന്‍, കെ ഇ കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT