തൃശൂർ: വരാനിരിക്കുന്ന തെരഞ്ഞടുപ്പ് ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള തെരഞ്ഞടുപ്പാണെന്ന് ശശി തരൂർ എംപി. ആരു മല്‍സരിക്കും, ആർക്കു ഭൂരിപക്ഷം ലഭിക്കുമെന്നു ചർച്ച ചെയ്യാനുള്ള സമയമല്ല ഇത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി ക്ഷേത്രസന്ദർശനം നടത്തുന്നതു മൃദുഹിന്ദുത്വമാണെന്നു ബിജെപി ആരോപിക്കുന്നതിൽ അടിസ്ഥാനമില്ല.എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കലും അംഗീകരിക്കലുമാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന നയം. അല്ലാതെ സ്വന്തം വിശ്വാസത്തെ അക്രമത്തിലൂടെ മറ്റുള്ളവർക്കു മേൽ അടിച്ചേൽപ്പിക്കുന്നതല്ല. ബിജെപി ഉയർത്തുന്ന ഹിന്ദുത്വ വാദമല്ല എന്റെ ഹിന്ദുമതമെന്നു ധൈര്യപൂർവം പറയാൻ ഓരോ ഹിന്ദുമതസ്ഥനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വർഗീയത വളർത്താനുള്ള ബിജെപി ശ്രമങ്ങളെ മലയാളികൾ ചെറുത്തു തോൽപ്പിക്കും.അതേസമയം, സിപിഎമ്മിന് വോട്ട് നൽകി വോട്ടവകാശം പാഴാക്കരുതെന്നും തരൂർ പറഞ്ഞു. യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ കമ്യൂണിസ്റ്റുകാർക്ക് അഞ്ചോ പത്തോ വർഷം വേണം. കംപ്യൂട്ടറിനും മൊബൈൽ ഫോണിനുമെതിരെ അവർ നടത്തിയ ബഹളങ്ങൾ എല്ലാവരും ഓർക്കണമെന്നും തരൂർ പറഞ്ഞു. തൃശൂരിൽ ഡിസിസി ആരംഭിച്ച പൊളിറ്റിക്കൽ സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂർ.
രൂർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates