Kerala

'സിപിഐക്ക് തന്നേക്കാള്‍ സ്‌നേഹം ലീഗ് നേതാക്കളോട്'; ആവുംവിധമെല്ലാം ഉപദ്രവിച്ചെന്ന് പി.വി. അന്‍വര്‍ 

സിപിഐ തന്നെ ആവും വിധമെല്ലാം ഉപദ്രവിച്ചുവെന്നും ഇപ്പോഴും അത് തുടരുകയാണെന്നുമാണ് ന്‍വറിന്റെ ആരോപണം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി. അന്‍വര്‍ രംഗത്ത്. സിപിഐ തന്നെ ആവും വിധമെല്ലാം ഉപദ്രവിച്ചുവെന്നും ഇപ്പോഴും അത് തുടരുകയാണെന്നുമാണ് നിലമ്പൂര്‍ എംഎല്‍എ കൂടിയായ അന്‍വറിന്റെ ആരോപണം. മലപ്പുറത്ത് മുസ്ലീം ലീഗും സിപിഐയും തമ്മില്‍ വ്യത്യാസമില്ലെന്നും അവര്‍ക്ക് തന്നേക്കാളും സ്‌നേഹം ലീഗ് നേതാക്കളോടായിരിക്കാമെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അന്‍വര്‍ പറഞ്ഞു. 

ബിസിനസ് രംഗത്ത് ഉള്‍പ്പടെ സിപിഐ നേതാക്കളും ജില്ലാ നേതാക്കളും പരമാവധി ഉപദ്രവിച്ചു. സിപിഐ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന രണ്ടു സ്ഥലങ്ങളില്‍ നേരത്തെ മത്സരിച്ചതുകൊണ്ടാണോ തന്നെ എതിരാളിയാക്കുന്നത് എന്നാണ് അന്‍വര്‍ ചോദിക്കുന്നത്. 2011 ല്‍ ഏറനാട് നിയമസഭാ മണ്ഡലത്തിലും 2014 ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലും സ്വതന്ത്രനായാണ് മത്സരിച്ചത്. രണ്ടിടത്തും യുഡിഎഫിന് സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. ഏറനാട്ടിലെ സ്ഥാനാര്‍ത്ഥിയായി ഐകകണ്‌ഠ്യേനയാണ് തന്റെ പേര് നിര്‍ദേശിക്കപ്പെട്ടത്. പത്രസമ്മേളനത്തിനായി തന്നെ സിപിഐ ജില്ലാ ഓഫിസിലേക്ക് വിളിപ്പിച്ചു. തയാറായി ഇരിക്കുമ്പോഴാണ് തിരുവനന്തപുരത്തുനിന്ന് നിര്‍ത്തിവെക്കാന്‍ വിളി വന്നത്. ആരാണ് ഇതിന് പിന്നില്‍ കളിച്ചതെന്നാണ് അന്‍വറിന്റെ ചോദ്യം. 

തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ താന്‍ പിന്‍മാറുന്നത് എങ്ങനെയാണെന്നും അദ്ദേഹം. ജനങ്ങളെ കണ്ടാണ് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. അവര്‍ 49,000 വോട്ട് തരികയും ചെയ്തു. സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പടെ പലരും അന്ന് സഹായിച്ചു. അല്ലെങ്കില്‍ എങ്ങനെയാണ് ഇത്ര അധികം വോട്ട് കിട്ടിയത് എന്നാണ് അന്‍വര്‍ ചോദിക്കുന്നത്. 

എന്നാല്‍ അന്‍വറിന്റെ പരസ്യ പ്രതികരണം സിപിഐയെ അസ്വസ്ഥരാക്കിയിട്ടുണ്ട്. പരാമര്‍ശം വിശദമായി പഠിച്ചശേഷം പ്രതികരിക്കാം എന്നാണ് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍ സിപിഐയുടെ യുവജനവിഭാഗം അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. കാര്യം കഴിഞ്ഞ് തള്ളിപ്പറയാനാണ് ഭാവമെങ്കില്‍ വിവരം അറിയും എന്നാണ് എഐവൈഎഫ് പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റിയുടെ പേരിലുള്ള ഫേയ്‌സ്ബുക്ക് പേജില്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐയില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ലെന്ന് ആരോപണം പരോക്ഷമായി ഉന്നയിക്കുകയാണ് ഇതിലൂടെ അന്‍വര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT