Kerala

സിബി മാത്യൂസിന്റെ വെളിപ്പെടുത്തലുകള്‍; സൂര്യനെല്ലി പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി 

നിര്‍ഭയം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിബി മാത്യൂസിന്റെ ആത്മകഥയിലെ സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ വനിതാ കമ്മിഷനും സൂര്യനെല്ലി പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. 

നിര്‍ഭയം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് സൂര്യനെല്ലി പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി  നല്‍കിയിരിക്കുന്നത്. 

ലൈംഗീക പീഢന കേസിലെ ഇരയെ വീണ്ടും അപമാനിക്കുന്നതാണ് സിബി മാത്യൂസിന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. സൂര്യനെല്ലി പെണ്‍കുട്ടിയെ ഒരിക്കല്‍ കൂടി ബലാത്കാരം ചെയ്യുന്നത് പോലെയായി സിബി മാത്യൂസിന്റെ വെളിപ്പെടുത്തലുകള്‍ എന്നും വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT