Kerala

സിസി ടിവി പരിശോധിച്ചത് അര്‍ജുന്റെ മൊഴിയില്‍ സംശയം തോന്നിയിട്ട്: കാറോടിച്ചത് താനാണെന്ന് അര്‍ജുന്‍ പറഞ്ഞു; പ്രകാശ് തമ്പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

അപകട സമയത്ത് കാറോടിച്ചിരിന്നത് താനായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞിരുന്നുവെന്ന് പ്രകാശ് തമ്പിയുടെ മൊഴി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അപകട സമയത്ത് കാറോടിച്ചിരിന്നത് താനായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞിരുന്നുവെന്ന് പ്രകാശ് തമ്പിയുടെ മൊഴി. ആശുപത്രിയില്‍വച്ച് തന്നോട് ഇക്കാര്യം അര്‍ജുന്‍ പറഞ്ഞിരുന്നതായും പ്രകാശ് തമ്പി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കൊച്ചി കാക്കനാട് ജയിലില്‍ വച്ചുനടത്തിയ ചോദ്യം ചെയ്യലിലാണ് പ്രകാശ് തമ്പി ഇക്കാര്യം പറഞ്ഞത്.  

ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് അര്‍ജുന്‍ പറഞ്ഞു. മൊഴി മാറ്റിയത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരം തന്നില്ല. മൊഴി മാറ്റിയ ശേഷം അര്‍ജുന്‍ തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തു. മൂന്നുമാസമായി അര്‍ജുനുമായി ബന്ധമൊന്നുമില്ലെന്നും പ്രകാശ് തമ്പി പഞ്ഞു. 

മൊഴി മാറ്റിയതില്‍ സംശയം തോന്നിയപ്പോഴാണ് കൊല്ലത്തെ കടയില്‍ പോയി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ അതില്‍ നിന്നും വിവവരങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നും പ്രകാശ് തമ്പി മൊഴി നല്‍കി. 

ബാലഭാസ്‌കറിനൊപ്പം രണ്ടുതവണ ദുബൈയില്‍ പരിപാടിക്ക് പോയിട്ടുണ്ടെന്നും പ്രകാശ് തമ്പി പറഞ്ഞു. ബാലഭാസ്‌കറുമായി തനിക്ക് യാതൊരു സാമ്പത്തിക ബന്ധവുമില്ല. തന്റെ കൈവശമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഭാര്യ ലക്ഷ്മിയ്ക്ക് തിരിച്ചു നല്‍കി. സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന് ബന്ധമൊന്നും ഇല്ലെന്നും പ്രകാശ് പറഞ്ഞു. അഞ്ചുമണിക്കൂറിലേറെ സമയമെടുത്താണ് അന്വേഷണ സംഘം പ്രകാശ് തമ്പിയെ ചോദ്യം ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT