Kerala

സുനിക്ക് ദിലീപ് അഡ്വാന്‍സായി നല്‍കിയത് 10000 രൂപ

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) കാറില്‍ വച്ച് ദിലീപ് 10,000 രൂപ അഡ്വാന്‍സ് കൈമാറി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) കാറില്‍ വച്ച് ദിലീപ് 10,000 രൂപ അഡ്വാന്‍സ് കൈമാറി. സുനില്‍കുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ എത്തിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നടിയെ ഉപദ്രവിച്ച കേസില്‍ ഇനിയും പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദിലീപിന്റെ ജാമ്യ ഹര്‍ജിയിലായിരുന്നു വാദം. 

കേസിലെ പ്രധാന തെളിവുകളായ മൊബൈല്‍ ഫോണും യഥാര്‍ഥ മെമ്മറി കാര്‍ഡും ഇതുവരെ കണ്ടെത്തിയിട്ടില്ല. ദൃശ്യങ്ങളുടെ പകര്‍പ്പ് എടുത്ത മെമ്മറി കാര്‍ഡ് മാത്രമാണു കിട്ടിയത്. സുനില്‍കുമാറിനെ അറിയില്ലെന്ന ദിലീപിന്റെ വാദം ശരിയല്ല. ദിലീപ് സുനില്‍കുമാറിനെ നാലു തവണ കാണുകയും പലതവണ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് തെളിയിക്കുന്ന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; മലയാളി യുവതി മരിച്ചു

വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അധ്യാപകന്‍; പുറത്താക്കാന്‍ ഉത്തരവിട്ട് വിസി

സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; പ്രിയദര്‍ശനും പ്രീതി സിന്റയും ഉള്‍പ്പെടെ 18 പുതിയ അംഗങ്ങള്‍