Kerala

സുനിയെ ഒളിക്കാന്‍ സഹായിച്ച ചാര്‍ലി മാപ്പുസാക്ഷിയാവില്ല; ദിലീപ് സ്വാധീനിച്ചെന്ന് പൊലീസ്

ഒളിവില്‍ കഴിയുന്നതിനിടെ ക്വട്ടേഷന്‍ സംബന്ധിച്ച സുനി തന്നോടു പറഞ്ഞിരുന്നതായി ചാര്‍ലി മൊഴി നല്‍കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍കുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ലി തോമസ് മാപ്പുസാക്ഷിയാവില്ല. ഒളിവില്‍ കഴിയുന്നതിനിടെ ക്വട്ടേഷന്‍ സംബന്ധിച്ച സുനി തന്നോടു പറഞ്ഞിരുന്നതായി ചാര്‍ലി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാപ്പുസാക്ഷിയാവാന്‍ കോടതി വിളിപ്പിച്ചിട്ടും ചാര്‍ലി എ0ത്തിയില്ല. ചാര്‍ലിയെ കേസിലെ പ്രതിയായ നടന്‍ ദിലീപ് സ്വാധീനിച്ചിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ലെന്നും ക്വട്ടേഷന്‍ നല്‍കിയ വ്യക്തി മലയാള സിനിമയിലെ ഉന്നതാണെന്നും സുനി തന്നോടു പറഞ്ഞെന്നാണ് ചാര്‍ലി നേരത്തെ മൊഴി നല്‍കിയത്. നടിയുടെ ദൃശ്യങ്ങള്‍ കൈമാറുമ്പോള്‍ ഒന്നരക്കോടി രൂപ ലഭിക്കും. തമിഴ്‌നാട്ടില്‍ സുരക്ഷിതമായി ഒളിവില്‍ കഴിയാന്‍ സഹായിച്ചാല്‍ പത്തു ലക്ഷം രൂപ നല്‍കാമെന്നും സുനി പറഞ്ഞതായി ചാര്‍ലിയുടെ മൊഴിലിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുനിക്കും കൂട്ടുപ്രതിയായ വിജീഷിനും കോയമ്പത്തൂരില്‍ സഹായങ്ങള്‍ നല്‍കിയതെന്നും ചാര്‍ലി പൊലീസിനോടു പറഞ്ഞിരുന്നു.

ചാനലുകളിലൂടെ സംഗതിയുടെ ഗൗരവം മനസിലായപ്പോള്‍ കേസില്‍ കുടുങ്ങുമോ എന്ന ആശങ്ക സുനിയോടു പങ്കുവച്ചിരുന്നു. അപ്പോഴാണ് ക്വട്ടേഷന്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ സുനി നടത്തിയത്. നടിക്കുനേരെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സുനിയുടെ മൊബൈലില്‍ കണ്ടതായും ചാര്‍ലിയുടെ മൊഴിയിലുണ്ട്. 

ചാര്‍ലിയുടെ അയല്‍വാസിയുടെ ബൈക്ക് മോഷ്ടിച്ചാണ് സുനിയും വിജീഷും കീഴടങ്ങാനായി കേരളത്തിലേക്കു വന്നത്. എറണാകുളത്ത് കോടതി വളപ്പിനു പുറത്ത് ബൈക്ക് നിര്‍ത്തി മതില്‍ ചാടി ഇവര്‍ കോടതി മുറിയില്‍ എത്തുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി