Kerala

സുരക്ഷ തേടി ബിന്ദുവും കനകദുര്‍ഗയും സുപ്രിം കോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

സുപ്രിം കോടതി വിധിയെത്തുടര്‍ന്നു ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും സുരക്ഷ തേടി സുപ്രിം കോടതിയെ സമീപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രിം കോടതി വിധിയെത്തുടര്‍ന്നു ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും സുരക്ഷ തേടി സുപ്രിം കോടതിയെ സമീപിച്ചു. വധഭീഷണിയടക്കം നിലനില്‍ക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജി നാളെ പരിഗണിക്കും.

സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിങ് ആണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും വേണ്ടി ഹര്‍ജി നല്‍കിയത്. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതെന്നും ഇതിനു പിന്നാലെ വധഭീഷണിയടക്കമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. മുഴവന്‍ സമയ സുരക്ഷ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശം നല്‍കണം, ശബരിമലയില്‍ പോവുന്നവര്‍ക്കു സുരക്ഷ നല്‍കാന്‍ നിര്‍ദേശം നല്‍കണം എന്നീ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്.

ഇന്നു രാവിലെ ഹര്‍ജി അഭിഭാഷക ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇതിനെത്തുടര്‍ന്നാണ് നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

SCROLL FOR NEXT