Kerala

സുഹൃത്തിനൊപ്പം ഭജനമിരിക്കാനെത്തി; യുവതി ലോഡ്ജില്‍ പ്രസവിച്ചു; ഇരട്ടക്കുട്ടികള്‍ മരിച്ചു

സുഹൃത്തിനൊപ്പം ഭജനമിരിക്കാനെത്തി - യുവതി ലോഡ്ജില്‍ പ്രസവിച്ചു - ഇരട്ടക്കുട്ടികള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിരുന്ന യുവതി ആറാംമാസത്തില്‍ ലോജ്ഡ് മുറിയില്‍ പ്രസവിച്ചു. ലോഡ്ജ് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു. രണ്ടാമത്തെ കുട്ടിയെ ആശുപത്രിയിലാണ് പ്രസവിച്ചത്. രണ്ടുപെണ്‍കുട്ടികളും മരിച്ചു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.  യുവതിയുടെ നില മെച്ചപ്പെട്ടുവരുന്നു.

കഴിഞ്ഞ 25ന് സുഹൃത്തിനൊപ്പമാണ് യുവതി ലോഡ്ജില്‍ മുറിയെടുത്തത്. ക്ഷേത്ത്രത്തില്‍ ഭജനമിരിക്കാനാണെന്ന് പറഞ്ഞാണ് മുറിയെടുത്തത്. കോട്ടപ്പടിയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കാന്‍ ശ്രമം നടത്തിയിരുന്നതായും ഒരുവര്‍ഷമായി ഇവര്‍ ഒരുമിച്ചാണ് താമസമെന്നും പൊലീസ് പറഞ്ഞു. എറണാകുളം സ്വദേശികളായ ഇരുവരുടെയും ആദ്യവിവാഹബന്ധങ്ങള്‍ വേര്‍പ്പെടുത്താനുള്ള കേസുകള്‍ നടക്കുന്നുണ്ട്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍