Kerala

സെന്‍കുമാറിന്റെ പരാമര്‍ശം പിണറായിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് ആഷിഖ് അബു

നിങ്ങള്‍ വല്ലാതെ ബഹളം വെക്കേണ്ട അയാള്‍ നിങ്ങടെ കയ്യിലല്ല ഇപ്പോ മറ്റാളുകളുടെ കൈയ്യിലാണു നിങ്ങളേക്കാള്‍ കടുത്ത രാഷ്ട്രീയം അദ്ദേഹത്തിന്റെ കൈയ്യിലുണ്ട് അത് ഓര്‍മ്മിച്ചോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ ഡിജിപി സെന്‍കുമാറിന്റെ കാര്യത്തില്‍ പിണറായി വിജയന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആഷിഖ് പിണറായിയുടെ വാക്കുകള്‍ ഷെയര്‍ ചെയ്തത്. 
'നിങ്ങള്‍ വല്ലാതെ ബഹളം വെക്കേണ്ട അയാള്‍ നിങ്ങടെ കയ്യിലല്ല ഇപ്പോ മറ്റാളുകളുടെ കൈയ്യിലാണു നിങ്ങളേക്കാള്‍ കടുത്ത രാഷ്ട്രീയം അദ്ദേഹത്തിന്റെ കൈയ്യിലുണ്ട് അത് ഓര്‍മ്മിച്ചോ..'
സ: പിണറായി വിജയന്‍ (മുന്‍പേ പറഞ്ഞത് )

മുസ്ലീം വിഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സെന്‍കുമാര്‍ രംഗത്തെത്തിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണുയരന്നത്. 

ഒരു മുസ്‌ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്‌ലിമാക്കുകയും അമുസ്‌ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്‌നം വരുന്നതെന്ന് സെന്‍കുമാര്‍ പറഞ്ഞു. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്‌ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ വരാന്‍  പോവുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കുമെന്ന് സമകാലിക മലയാളവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT