Kerala

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും 

സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ല എന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്  ജസ്റ്റിസ് ശിവരാജന്‍ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്തിയുടെ ചേംബറിലെത്തിയാണ് ശിവരാജന്‍ റിപ്പോര്‍ട്ട്  കൈമാറുക. അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലും കമ്മീഷന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. 

2015 ജനുവരി 12നാണ് കമ്മീഷന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. സാക്ഷി വിസ്താരം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 216 സാക്ഷികളെയാണ് കമ്മീഷന്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ചത്. സമഗ്രമായ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് നല്‍കുന്നത്. കമ്മീഷന്റെ കാലാവധി പല തവണ നീട്ടി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ല എന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. 

കേസുമായി ബന്ധപ്പെട്ട് അന്നത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രണ്ടുതവണ വിസ്തരിച്ചിരുന്നു. ഒരു തവണത്തെ വിസ്്താരം 153 മണിക്കൂറിലധികമാണ് നീണ്ടത്. ഈ വിസ്താരത്തിലായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ സോളാര്‍ നിലപാട് വ്യക്തമാക്കിയത്. സരിതയുമായി ബന്ധപ്പെട്ട സിഡിയ്ക്കായി ബിജു രാധാകൃഷ്ണനുമായി കമ്മീഷന്‍ കോയമ്പത്തൂരില്‍ പോയതും ഏറെ വിവാദമായിരുന്നു. കേസിന്റെ പലഘട്ടത്തിലും സരിതയുടെ മൊഴിമാറ്റത്തിനെതിരെ കമ്മീഷന്‍ നിലപാട് കടുപ്പിച്ചിരുന്നു. വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ കേരള രാഷ്ട്രിയത്തിലെ നിരവധി പ്രമുഖരാണ് കമ്മീഷന് മുന്നില്‍ സിറ്റിങ്ങിന് ഹാജരായത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ കാണാതെ പോയിരുന്നു. ഇക്കാര്യത്തിലെല്ലാം കമ്മീഷന്‍ എന്തുനിലപാടാകും സ്വീകരച്ചിട്ടുണ്ടാകുക എന്നതും പ്രധാനമാണ്.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പിണറായി സര്‍ക്കാര്‍ എന്തുനിലപാട് സ്വീകരിക്കുമെന്നാതാണ് പ്രധാനം. കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാകുമോ എന്ന ആകാംഷയിലാണ് കേരളം. സോളാര്‍ കേസ് ഇടതുസര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല.  

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നാണ് സരിത എസ് നായരുടെ പ്രതികരണം. ഇത്രയും കാലം കാത്തിരുന്നത് അതിനാണ്. നീതി ലഭിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. നിഷ്പക്ഷമായും സമചിത്തതയോടെയുമാണ് കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. ഇതുമായി കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സരിത പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT