Kerala

സ്‌കൂട്ടര്‍ യാത്രക്കാരിയെ ബൈക്കില്‍ പിന്തുടര്‍ന്ന് കള്ളന്‍ മാല കവര്‍ന്നു

ഹെല്‍മറ്റ് ധരിച്ച യുവാവാണ് പിന്തുടര്‍ന്നതെന്നും സൈഡ് നല്‍കിയിട്ടും ഇയാള്‍ മുന്നില്‍ കയറി പോയില്ലെന്നും യുവതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്‌കൂട്ടറില്‍ പോയ യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മോഷ്ടാവ് ആക്രമിച്ചു മാല കവര്‍ന്നു. പള്ളിപ്പുറം ചുള്ളിക്കാട് വീട്ടില്‍ സാലിയുടെ രണ്ടരപ്പവന്‍ മാലയാണ് പെട്ടിച്ചെടുത്തത്. ഇന്നലെ രാവിലെ 9ന് തിരുവാലൂര്‍ കവലയ്ക്ക് സമീപമായിരുന്നു സംഭവം.

ആലങ്ങാട് - കുടങ്ങല്ലൂര്‍ റോഡ് വഴി സ്‌കൂട്ടറില്‍ ആലുവയിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ അടുത്തെത്തി കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

മോഷ്ടാവിന്റെ വാഹനനമ്പര്‍ ശ്രദ്ധിച്ചപ്പോഴാണ് ബൈക്കിന് നമ്പര്‍ പ്ലേറ്റ് തന്നെ ഇല്ലെന്നറിഞ്ഞത്. ഹെല്‍മറ്റ് ധരിച്ച യുവാവാണ് പിന്തുടര്‍ന്നതെന്നും സൈഡ് നല്‍കിയിട്ടും ഇയാള്‍ മുന്നില്‍ കയറി പോയില്ലെന്നും യുവതി പറഞ്ഞു. യുവതി ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് ആലങ്ങാട് പൊലീസില്‍ വിവരം അറിയിച്ചത്. ആക്രമണത്തില്‍ യുവതിയുടെ കഴുത്തില്‍ ചെറിയ മുറിവുണ്ടായി. മൂര്‍ച്ചയുള്ള എന്തോ വസ്തുകൊണ്ടാണ്  മാല പൊട്ടിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പ്രദേശത്തെ  സിസി ടിവി ദൃശ്യങ്ങളില്‍ യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്