വില്‍പ്പനയ്ക്കായി വച്ചിരുന്ന വസ്ത്രങ്ങള്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ചാക്കുകളിലാക്കി നല്‍കിയ മട്ടാഞ്ചേരിയിലെ നൗഷാദിന് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. നൗഷാദിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജയും രംഗത്തെത്തിയിരിക്കുകയാണ്. നൗഷാദിന്റെ വാക്കുകള്‍ പങ്കുവച്ചുകൊണ്ട് ശൈലജ ടീച്ചര്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്.
'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.'മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരന്‍ നൗഷാദ്. ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍'- നൗഷാദിന്റെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ട് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ നിറഞ്ഞ മനസ്സുമായി രംഗത്തെത്തിയ നൗഷാദ്, പെരുന്നാള്‍ കച്ചവടത്തിന് വച്ചിരുന്ന വസ്ത്രങ്ങളാണ് ക്യാമ്പുകളിലേക്ക് നല്‍കിയത്. നിലമ്പൂര്‍,വയനാട് എന്നിവിടങ്ങളിലേക്ക് സാധനങ്ങള്‍ ശേഖരിക്കാന്‍ ഇറങ്ങിയവരോട് 'ഒന്നെന്റെ കടയിലേക്ക് വരാമോ'എന്നു ചോദിച്ചുകൊണ്ടാണ് നൗഷാദ് എത്തിയത്. കടയിലെത്തിയ സംഘത്തിന് ചാക്കുകള്‍ നിറച്ച് തുണികള്‍ നല്‍കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates