Kerala

സ്കൂളിൽ പാമ്പുകളെ ടിക്കറ്റ് വച്ച് പ്രദർശനം ; വനംവകുപ്പിന്റെ റെയ്ഡ് ; പ്രദർശനം നടത്തിയ ആളും സഹായിയും 'മുങ്ങി', കേസ്

പ്രദർശനത്തിനായി കൊണ്ടുവന്ന 10 മൂർഖൻ, പെരുമ്പാമ്പ്, അണലി, നീർക്കോലി, ചേര എന്നിവ അടക്കം 14 ഇഴ ജന്തുക്കളെ അധികൃതർ പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ടിക്കറ്റ് വച്ച് പ്രദർശനം  നടത്താൻ കൊണ്ടുവന്ന പാമ്പുകളെ വനം വകുപ്പ് അധികൃതർ പിടികൂടി. വനം വകുപ്പ്  ഉദ്യോഗസ്ഥർ‌ എത്തിയതറിഞ്ഞ് പാമ്പുകളുമായി പ്രദർശനം നടത്തിയ ആളും സഹായിയും, പാമ്പുകളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.  മലപ്പുറം സ്വദേശി ഷെഫീഖും സഹായിയുമാണ് വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രദർശനത്തിനായി പാമ്പുകളെ എത്തിച്ചത്.

പ്രദർശനത്തിനായി കൊണ്ടുവന്ന 10 മൂർഖൻ, പെരുമ്പാമ്പ്, അണലി, നീർക്കോലി, ചേര എന്നിവ അടക്കം 14 ഇഴ ജന്തുക്കളെയാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്തത്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ നീതുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോ​ഗസ്ഥരാണ് പ്രദർശനം നടത്തുന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തി പാമ്പുകളെ പിടികൂടിയത്. താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് പരിസരത്ത് സൂക്ഷിച്ച പാമ്പുകളെ ഉൾവനത്തിൽ തുറന്നു വിടുമെന്ന് അധികൃതർ പറഞ്ഞു.

പ്രദർശനം നടത്തിയ ഭാരവാഹികളുടെ പേരിലും കേസെടുത്തിട്ടുണ്ട്. ബോധവത്കരണം നൽകുകയെന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇത് കുറ്റകരമെന്ന് അറിഞ്ഞില്ലെന്നുമാണ് സംഘാടകർ വനം വകുപ്പ് അധികൃതർക്കു നൽകിയ വിശദീകരണം. രക്ഷപ്പെട്ട പ്രതി ഷെഫീഖിന്റെ പേരിൽ കരുവാരകുണ്ട് സ്റ്റേഷനിൽ കേസുണ്ടന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി

സുഖിപ്പിച്ചുനേടാന്‍ നോക്കുന്നത് ചതി, 'അതിദാരിദ്ര്യമുക്ത കേരളം' പെരുപ്പിച്ചുകാട്ടി അഞ്ചുവര്‍ഷം കൂടി ഭരണം തട്ടാനുള്ള ശ്രമം: സുരേഷ് ഗോപി- വിഡിയോ

ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അസ്ഥികൂടം കണ്ടെത്തി; പ്രവാസിയുടേതെന്ന് സ്ഥിരീകരിച്ച് സൗദി പൊലീസ്

'അത് അപമാനിക്കല്‍ തന്നെ'; മന്ത്രി സജി ചെറിയാനെതിരെ വേടന്‍

അങ്കമാലിയില്‍ കഴുത്തിന് മുറിവേറ്റ കുഞ്ഞ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം; അന്വേഷണം

SCROLL FOR NEXT