Kerala

സ്‌കൂള്‍ ഗ്രൗണ്ടിലെ അഭ്യാസ പ്രകടനം; രണ്ട് ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്തു, ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍

കൂള്‍ ഗ്രൗണ്ടുകളില്‍ അഭ്യാസം കാണിച്ച രണ്ടു ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ അഭ്യാസം കാണിച്ച രണ്ടു ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുലര്‍ച്ചെ ഒരുമണിയോടെയാണ് രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയും ഞായറാഴ്ചയുമാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലും പുത്തൂര്‍ വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലുമാണ് വിനോദ യാത്രക്ക് പോകുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ ഈ രണ്ടു ബസുകള്‍ അപകടകരമാം വിധം ഓടിച്ച് അഭ്യാസ പ്രകടനം നടത്തിയത്. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ നടപടികളുമായി രംഗത്തെത്തിയത്. വിനോദയാത്ര കഴിഞ്ഞ മടങ്ങിയെത്തിയ ബസുകള്‍ കൊല്ലം ജില്ലയിലെ അതിര്‍ത്തിയില്‍വെച്ച് മോട്ടോര്‍വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിടിച്ചെടുത്ത ബസുകള്‍ അഞ്ചല്‍ പൊസീസ് സ്‌റ്റേഷനിലെത്തിച്ചു. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്ന നടപടികളും മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും