Kerala

സ്ത്രീകളെ രണ്ടായി വലിച്ചു കീറണം; രോഷമിരമ്പി; കൊല്ലം തുളസിക്കെതിരെ കേസെടുത്തു

സ്ത്രീകളെ രണ്ടായി വലിച്ചു കീറണം - രോഷമിരമ്പി - കൊല്ലം തുളസിക്കെതിരെ കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്ത്രീകള്‍ക്കെതിരായ അശ്ലീല പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 
ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നതായിരുന്നു നടനും ബിജെപി നേതാവുമായ തുളസിയുടെ വിവാദ വിവാദപ്രസ്താവന. ചവറയില്‍ എന്‍ഡിഎ നടത്തിയ ശബരിമല സംരക്ഷണ റാലിയില്‍ സംസാരിക്കവെയാണ് കൊല്ലം തുളസിയുടെ വിവാദ പ്രസംഗം. 

ഇവിടുത്തെ അമ്മമാരെല്ലാം ശബരിമലയ്ക്ക് പോകണം. എന്തിനാണെന്നോ. ചില അവളുമാരെ ഒരുക്കിയിട്ടുണ്ട്. അങ്ങനെ ആരെങ്കിലും വന്നാല്‍, അവളുമാരെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്ന് കൊല്ലം തുളസി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച നാലു ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും കൊല്ലം തുളസി പറഞ്ഞു.സ്വാമി ശരണം ശരണമെന്റയ്യനേ... സ്വാമിയല്ലാതെ ശരണമില്ല എന്ന് പതുക്കെ പറഞ്ഞാല്‍ പോര. ഇത് കേള്‍ക്കണം അങ്ങ് ഡല്‍ഹിയില്‍. സുപ്രീംകോടതിയില്‍. വിധി പറഞ്ഞ ആ ശുംഭന്‍മാര്‍ കേള്‍ക്കണമെന്ന് കൊല്ലം തുളസി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT