ഫയല്‍ ചിത്രം 
Kerala

സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണം; കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം, പ്രതിപക്ഷം ഹൈക്കോടതിയില്‍

സ്പ്രിംഗ്ലര്‍ കരാറിന് എതിരെ പ്രതിപക്ഷം ഹൈക്കോടതിയില്‍. കരാര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്പ്രിംഗ്ലര്‍ കരാറിന് എതിരെ പ്രതിപക്ഷം ഹൈക്കോടതിയില്‍. കരാര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതുവരെ സ്പ്രിംഗ്ലര്‍ മുഖേന ഡേറ്റ ശേഖരിച്ച കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്‍, ഐടി സെക്രട്ടറി ശിവശങ്കരന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ചെന്നിത്തല ഹര്‍ജി നല്‍കിയിരിക്കുന്നത്. മന്ത്രിസഭ അറിയാതെയാണ് ഐടി സെക്രട്ടറി കരാറില്‍ ഒപ്പിട്ടതെന്നും ചെന്നിത്തല ഹര്‍ജിയില്‍ പറയുന്നു. 

അതേസമയം കരാറില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും. അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങള്‍ സ്പ്രിംഗ്ലര്‍ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോര്‍ച്ച ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കരാര്‍ ലംഘനമുണ്ടായാല്‍ കമ്പനിക്കെതിരെ ന്യൂയോര്‍ക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.

അസാധാരണ സാഹചര്യത്തിലുള്ള അസാധാരണ തീരുമാനമാണ് കരാര്‍ എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിക്കുക. നിയമങ്ങള്‍ പാലിച്ച് തന്നെയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ മേഖലയില്‍ വിവര ശേഖരണത്തിന് നിരവധി ഐടി കമ്പനികളുണ്ടെങ്കിലും മാസ് ഡേറ്റ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിംഗ്ലറിന്റെ തെരഞ്ഞെടുപ്പെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കും.


ഗ്‌ലര്‍ കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡേറ്റ 2014 മുതല്‍ ആരോഗ്യ വകുപ്പിലുണ്ട്. ഇത് സംരക്ഷിക്കണമെന്നും സ്പ്രിംഗ്ലറുമായുള്ള കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT