Kerala

സ്വകാര്യ ട്രെയിൻ:  ഹ്രസ്വദൂര ഇന്റർസിറ്റി റൂട്ടുകളിൽ തിരുവനന്തപുരം–കൊച്ചിയും 

150 സ്വകാര്യ ട്രെയിനുകൾ അനുവദിക്കാനുള്ള റെയിൽവേ പദ്ധതിക്ക് അപ്രൈസൽ കമ്മിറ്റി അംഗീകാരം നൽകി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി​: തിരുവനന്തപുരം–ഗുവാഹത്തിയടക്കം 100 റൂട്ടുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം വേ​ഗത്തിലാക്കി റെയിൽവേ. റൂട്ടുകൾ സ്വകാര്യവൽക്കരിക്കാനുള്ള ടെൻഡർ റെയിൽവേ വൈകാതെ ക്ഷണിക്കുമെന്നാണ് റിപ്പോർട്ടുകൾ. 150 സ്വകാര്യ ട്രെയിനുകൾ അനുവദിക്കാനുള്ള റെയിൽവേ പദ്ധതിക്ക് അപ്രൈസൽ കമ്മിറ്റി അംഗീകാരം നൽകിയതോടെ നടപടിക്രമങ്ങൾ വേ​ഗത്തിലാകും. 

തിരുവനന്തപുരം–ഗുവാഹത്തി ദീർഘദൂര റൂട്ടുകളിൽ ഉൾപ്പെട്ടപ്പോൾ ഹ്രസ്വദൂര ഇന്റർസിറ്റി റൂട്ടുകളിൽ കൊച്ചി– തിരുവനന്തപുരവും പരി​ഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.  ന്യൂഡൽഹി – മുംബൈ, ന്യൂഡൽഹി – ചെന്നൈ, ന്യൂഡൽഹി – ബെംഗളൂരു, മുംബൈ– ചെന്നൈ, കൊൽക്കത്ത–ചെന്നൈ, മുംബൈ– വാരാണസി, മുംബൈ– പുണെ, ചെന്നൈ–കോയമ്പത്തൂർ തുടങ്ങിയവയാണ് മറ്റ് സാധ്യതാ റൂട്ടുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം