Kerala

സ്വകാര്യ ബസുകളുടെ  ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ നികുതി ഒഴിവാക്കി; സ്‌കൂള്‍ ബസുകള്‍ക്കും ഇളവ്

കോവിഡ് സാഹചര്യം കണക്കിലെടുത്ത് നികുതി ഇളവ് വേണമെന്ന് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ വാഹന നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ നികുതിയാണ് ഒഴിവാക്കിയത്. സ്‌കൂള്‍ ബസുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന സമിതിയാണ് വിഷയത്തില്‍ നടപടി സ്വീകരിച്ചത്. 

കോവിഡ് സാഹചര്യം കണക്കിലെടുത്ത് നികുതി ഇളവ് വേണമെന്ന് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സര്‍വീസ് നടത്തുന്നതിനാല്‍ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കാണിച്ചാണ് നികുതി ഇളവും ചാര്‍ജ് വര്‍ദ്ധനവും ബസുടമകള്‍ ആവശ്യപ്പെട്ടത്.

ഇതേത്തുടര്‍ന്ന് മിനിമം ചാര്‍ജിനുള്ള ദൂരപരിധി അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ആക്കി കുറച്ചിരുന്നു. അഞ്ചുകിലോമീറ്ററിന് പത്തുരൂപ എന്നതാണ് പുതുക്കിയ നിരക്ക്. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT