തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ബസ് പണിമുടക്ക് മാറ്റിവെച്ചു. സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് പണിമുടക്ക് മാറ്റുന്നതെന്ന് ബസ് ഉടമകൾ അറിയിച്ചു. ബസ് ഉടമകളുടെ പതിമൂന്ന് സംഘടനകളുടെ സംയുക്ത യോഗത്തിലാണ് സമരം മാറ്റിവയ്ക്കാൻ തീരുമാനമായത്. ന്യായമായ ആവശ്യങ്ങൾ സർക്കാർ പിന്നീട് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, മിനിമം ബസ് ചാർജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് വിവിധ പരീക്ഷകള്‍ നടന്നുവരുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്ന സമര പരിപാടികളില്‍ നിന്നും ബസ്സുടമകള്‍ പിന്‍മാറണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അഭ്യർഥിച്ചിരുന്നു.
മാത്രമല്ല, നിലവിലുള്ള സാഹചര്യത്തില്‍ പൊതുഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വളരെയധികം ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ട സമയമാണ്. കൊറോണ രോഗത്തിന്റെ ഭീഷണി നേരിട്ടുവരുന്ന ഈ സമയത്ത് സര്‍ക്കാരിന്റെ നടപടികളുമായി ഇപ്പോള്‍ ബസ്സുടമകള്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates