Kerala

സൗജന്യ സേവനങ്ങളുമായി മൊബൈല്‍ കമ്പനികളും

പ്രധാന അഞ്ച് ദുരിതാശ്വാസ ക്യാംപുകളില്‍ എയര്‍ടെല്‍ സൗജന്യ വൈഫൈയും ഫോണ്‍ ചെയ്യാനുള്ള സൗകര്യവും 

Author : സമകാലിക മലയാളം ഡെസ്ക്

കനത്ത മഴയും പ്രളയവും വാര്‍ത്താവിനിമയ ബന്ധത്തില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മൊബൈല്‍ കമ്പനികളായ റലയന്‍സ് ജിയോയും എയര്‍ടെലും സൗജന്യ ഓഫറുകളുമായി രംഗത്ത്. റിലയന്‍സ് ജിയോ കേരളത്തിലെ എല്ലാ വരിക്കാര്‍ക്കും ഏഴു ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ് കോള്‍, എസ്എംഎസ്, ഡേറ്റ ഏര്‍പ്പെടുത്തി. വെള്ളപ്പൊക്കം മൂലം റീചാര്‍ജ് ചെയ്യാനാകാതിരിക്കുന്ന വരിക്കാര്‍ക്കും തടസമില്ലാതെ സേവനം ലഭിക്കും.

30 രൂപയുടെ സൗജന്യ ഓഫറാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് 30 രൂപയുടെ സൗജന്യ ടോക്ക് ടൈം ലഭിക്കും. എയര്‍ടെല്‍ പ്രീപ്പെയ്ഡ് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏഴു ദിവസത്തെ കാലാവധിയില്‍ ഒരു ജിബി ഡേറ്റ സൗജന്യമായിരിക്കും. എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ്, ഹോം ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് ബില്‍ അടയ്ക്കാനുള്ള കാലാവധി നീട്ടിവച്ചു. സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ല. കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് ദുരിതാശ്വാസ ക്യാംപുകളില്‍ എയര്‍ടെല്‍ സൗജന്യ വൈഫൈയും ഫോണ്‍ ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ എയര്‍ടെല്ലിന്റെ 28 ഫ്‌ലാഗ്ഷിപ് സ്‌റ്റോറുകള്‍ വഴി മൊബൈലുകള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു