Kerala

സൗജന്യഭക്ഷ്യകിറ്റ്  വിതരണം ശനിയാഴ്ച വരെ നീട്ടി

സംസ്ഥാനസര്‍ക്കാരിന്റെ സൗജന്യഭക്ഷ്യകിറ്റ്  വിതരണം ശനിയാഴ്ച വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ സൗജന്യഭക്ഷ്യകിറ്റ്  വിതരണം ശനിയാഴ്ച വരെ നീട്ടി. റേഷന്‍ കടയില്‍ നിന്നും സൗജന്യഭക്ഷ്യകിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ജൂണ്‍ 20 വരെ സപ്ലൈകോയുടെ മാവേലി സ്‌റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യ ഭക്ഷ്യകിറ്റ് കൈപ്പറ്റാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

കിറ്റ് വാങ്ങാന്‍ വരുന്നവര്‍ റേഷന്‍ കാര്‍ഡുമായി എത്തണം. റേഷന്‍ കടകളില്‍ നിന്ന് അതിജീവന കിറ്റ് വാങ്ങാത്തവരാണ് ഈ അവസരം ഉപയോഗിക്കേണ്ടത്.

ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ്  കിറ്റ് വാങ്ങാത്തത്. കഴിഞ്ഞ 26 നാണ് റേഷന്‍കട വഴിയുള്ള കിറ്റ് വിതരണം അവസാനിപ്പിച്ചത്. 87.28 ലക്ഷം കാര്‍ഡുടമകളില്‍  84.48 ലക്ഷം പേര്‍ കിറ്റ് വാങ്ങി. തയാറാക്കിയതില്‍ ശേഷിക്കുന്ന 1.71 ലക്ഷം കിറ്റുകള്‍ റേഷന്‍കടകളില്‍ നിന്ന്  സപ്ലൈകോ തിരിച്ചെടുത്തു. നീലകാര്‍ഡുകാരാണ് ഏറ്റവും കൂടുതല്‍ വാങ്ങാനുള്ളത്. 76012 പേര്‍. പുതിയതായി റേഷന്‍കാര്‍ഡ് കിട്ടിയവരില്‍ പകുതിപ്പേരും കിറ്റ് വാങ്ങിയിട്ടില്ല. ഇവര്‍ക്കായി  സപ്ലൈകോയുടെ ഔട്ട് ലറ്റുകള്‍ വഴി വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT