Kerala

സൗമിനി ജെയിനിനെ കുത്തിയ പോസ്റ്റ് മുക്കി ഹൈബി ഈഡന്‍

കൊച്ചി മേയര്‍ സൗമിനി ജെയിന് എതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ഹൈബി ഈഡന്‍.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന് എതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ഹൈബി ഈഡന്‍. കോണ്‍ഗ്രസ് സംസ്‌കാരം പഠിക്കാന്‍ മുന്‍ എസ്എഫ്‌ഐക്കാരിക്ക് ഒമ്പത് വര്‍ഷം മതിയാകില്ല എന്നായിരുന്നു സൗമിനി ജെയിന് എതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍ ഇട്ട പോസ്റ്റ്. കുറിപ്പ് വിവാദമായതോടെയാണ് എറണാകുളം എംപി പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്.

'ഇത് കോണ്‍ഗ്രസാണ് സഹോദരി... തേവര കോളജിലെ പഴയ എസ്എഫ്‌ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ, ഇത് കോണ്‍ഗ്രസാണ്' എന്നായിരുന്നു ഹൈബിയുടെ പോസ്റ്റ്.

നേരത്തെ കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ എംപി മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. നഗരസഭ ഭരണത്തിന്റെ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണമെന്നായിരുന്നു ഹൈബി അഭിപ്രായപ്പെട്ടത്. എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് ഭൂരിപക്ഷം കുറയാന്‍ കാരണം നഗരസഭയ്‌ക്കെതിരായ ജനരോഷം പ്രതിഫലിച്ചതുകൊണ്ടാണ്.

പൊതുജനത്തിന്റെ വികാരം മനസ്സിലാക്കുന്നതില്‍ നഗരസഭ സമ്പൂര്‍ണ പരാജയമാണ്. കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ പരാജയമാണ്. മേയര്‍ തല്‍സ്ഥാനത്ത് തുടരണോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടിരുന്നു.

ഹൈബിയുടെ ഭാവമാറ്റം എന്ത് ഉദ്ദേശത്തിലാണെന്ന് മനസിലാകുന്നില്ല എന്നായിരുന്നു ഇതിന് സൗമിനി ജെയിനിന്റെ മറുപടി.  കൊച്ചി നഗരത്തിലുണ്ടായ വികസനങ്ങളില്‍ എല്ലാവരും ഭാഗമാണ്. എന്നാല്‍, ചിലര്‍ നേട്ടത്തിന്റെ ഭാഗം മാത്രമാകാന്‍ ശ്രമിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT