Kerala

സൗമ്യയ്ക്ക് ഒട്ടേറെ പുരുഷന്‍മാരുമായി അടുപ്പം;' മകള്‍ രണ്ടുപേര്‍ക്കൊപ്പം അസ്വാഭാവിക സാഹചര്യത്തില്‍ മുറിക്കുളളില്‍ വച്ചു കണ്ടു'

പിണറായി കൂട്ടക്കൊലയില്‍ അറസ്റ്റിലായ പ്രതി സൗമ്യ വഴിവിട്ട ജീവിതമാണ് നയിച്ചതെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പിണറായി കൂട്ടക്കൊലയില്‍ അറസ്റ്റിലായ പ്രതി സൗമ്യ വഴിവിട്ട ജീവിതമാണ് നയിച്ചതെന്ന് പൊലീസ്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം ഇരിട്ടി സ്വദേശിയായ ലൈംഗികത്തൊഴിലാളിയുമായി പരിചയപ്പെട്ട സൗമ്യയ്ക്ക് ഒട്ടേറെ പുരുഷന്‍മാരുമായി അടുപ്പമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. 

ഇവരില്‍ രണ്ടുപേര്‍ക്കൊപ്പം അസ്വാഭാവിക സാഹചര്യത്തില്‍ തന്നെ മുറിക്കുളളില്‍ കണ്ടതാണ് മകളോടുളള വിരോധത്തിന് കാരണമെന്നും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. മകള്‍ക്ക് ചോറിലും വറുത്ത മീനിലും വിഷം കലര്‍ത്തി നല്‍കി. ചികിത്സ തേടിയെങ്കിലും കുട്ടി മരിച്ചു. ഈ സംഭവത്തില്‍ പിടിക്കപ്പെടാതായതോടെ മാതാപിതാക്കള്‍ക്കും ഭക്ഷണത്തില്‍ എലി വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് സൗമ്യയുമായി പടന്നക്കരയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തി. വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയ പാത്രങ്ങള്‍, എലി വിഷത്തിന്റെ പായ്ക്കറ്റ് കത്തിച്ച ചാരം, വിഷം സൂക്ഷിച്ച പെട്ടി എന്നിവ കസ്റ്റഡിയിലെടുത്തു. 

 ഇതിനിടെ സൗമ്യയില്‍ സംശയം തോന്നിയില്ലെന്ന് സഹോദരി വെളിപ്പെടുത്തി.വിഷം കഴിച്ചവര്‍ ആശുപത്രിയിലായപ്പോള്‍ സൗമ്യ നിരപരാധിയായി അഭിനയിച്ചു. ആശുപത്രിയിലെ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി അയച്ചു.പിതാവിന് വിദഗ്ധ ചികിത്സ നല്‍കാന്‍ സൗമ്യ തടസ്സം നിന്നപ്പോഴും സംശയിച്ചില്ല. സൗമ്യയുടെ ദുരുദ്ദേശം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും സഹോദരി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

സിദ്ധ, യുനാനി എംഡി കോഴ്സുകളിൽ കേന്ദ്രസർക്കാർ സീറ്റുകളിലേക്ക് ഏപ്രിൽ 24 വരെ അപേക്ഷിക്കാം

തെരഞ്ഞെടുപ്പിലെ പണമൊഴുക്ക്: ബം​ഗാളിനെ മറികടന്ന് തമിഴ്നാട്; പിടിച്ചെടുത്തത് 865 കോടി

'സംശയമില്ല, വഹാബികൾക്ക് ആ സംഗീതജ്ഞനും നരകത്തിലാണ്'

കണ്ണൂരിൽ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു; സിസിടിവി ദൃശ്യം പുറത്ത്

SCROLL FOR NEXT