Kerala

ഹാദിയ കേസ്:  ഹൈക്കോടതി നിരീക്ഷണങ്ങള്‍ ഗൗരവമുള്ളത്, രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

കോടതി ആവശ്യപ്പെട്ടാല്‍ പെണ്‍കുട്ടിയെ ഇരുപത്തിനാലു മണിക്കൂറിനകം ഹാജരാക്കണം. കേസുമായി ബന്ധപ്പെട്ട് ഗൗരവമുള്ള നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയതെന്ന് സുപ്രിം കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വൈക്കം സ്വദേശി അഖില ഹാദിയ എന്ന പേരില്‍ മതം മാറി വിവാഹം കഴിച്ച കേസില്‍ ഒരാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി ഉത്തരവ്. ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒരാഴ്ചയ്ക്കകം ഹാജരാക്കാനാണ് അഖില എന്ന ഹാദിയയുടെ പിതാവ് അശോകനും ദേശീയ അന്വഷണ ഏജന്‍സിക്കും സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹാദിയയെ വിവിഹാം കഴിച്ച ഷെഫീന്‍ ജഹാന് ഭീകര ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കുന്ന വസ്തുതകള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി ആവശ്യപ്പെട്ടാല്‍ പെണ്‍കുട്ടിയെ ഇരുപത്തിനാലു മണിക്കൂറിനകം ഹാജരാക്കണം. കേസുമായി ബന്ധപ്പെട്ട് ഗൗരവമുള്ള നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയതെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടു.

അഖില എന്ന ഹാദിയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ക്രമാസമാധാനത്തിന്റെ ചുമതല ഉള്ള ഡി ജി പിക്ക് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഷെഫീന്‍ ജഹാനും ഹാദിയെയും തമ്മില്‍ നടന്ന വിവാഹം ഹൈകോടതി റദ്ദാക്കിയിരുന്നു.

അഖിലയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച ബെഞ്ച് ആണ് ഷെഫീന്‍ ജഹാനും ഹാദിയെയും തമ്മില്‍ നടന്ന വിവാഹം ഹൈകോടതി റദ്ദാക്കിയത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ ആകുമോ എന്ന നിയമപ്രശ്‌നം സുപ്രിം കോടതിയുടെ മുന്നിലുണ്ട്. 

ഹാദിയയെയും താനും തമ്മില്‍ നടന്ന വിവാഹം മുസ്ലിം നിയമ പ്രകാരം രക്ഷകര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ആണ് നടന്നത് എന്നാണ് ഷെഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ പറഞ്ഞിരിക്കുന്നത്. വിവാഹവും ആയി ബന്ധപ്പെട്ട മുസ്ലിം നിയമം കണക്കില്‍ എടുക്കാതെ ആണ് ഹാദിയയും താനും തമ്മില്‍ ഉള്ള വിവാഹം കേരള ഹൈകോടതി റദ്ദാക്കിയത് എന്നും ഷെഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം