Kerala

ഹാദിയയെ സന്ദര്‍ശിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം: രാഹുല്‍ ഈശ്വര്‍

ഹാദിയയെ സന്ദര്‍ശിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം: രാഹുല്‍ ഈശ്വര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വീട്ടുതടങ്കലില്‍ കഴിയുകയായിരുന്ന ഹാദിയയെ സന്ദര്‍ശിച്ചതെന്ന് രാഹുല്‍ ഈശ്വര്‍. സര്‍വീസില്‍ ഉള്ളതിനാല്‍ പേരു വെളിപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വൈക്കത്തെ വീട്ടില്‍ പോയത്. പൊലീസും കോടതിയും പീഡിപ്പിക്കുകയാണെന്ന ഹാദിയയുടെ വാദംതെറ്റാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സൗഹാര്‍ദപരമായാണ് പൊലീസുകാര്‍ ഇടപെട്ടത്. തടങ്കലില്‍നിന്നുള്ള ആശ്വാസത്തിനായി ഹാദിയയെ പുറത്തുകൊണ്ടുപോവാന്‍ വരെ പൊലീസ് തയാറായിരുന്നു- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

താന്‍ പുറത്തുവിട്ട വിഡിയോ കാരണമാണ് ഹാദിയ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കപ്പെട്ടതെന്ന് രാഹുല്‍ അവകാശപ്പെട്ടു. തനിക്കെതിരായ പരാമര്‍ശം സുപ്രിം കോടതിയെ സത്യവാങ്മൂലത്തില്‍നിന്ന് ഹാദിയ ഒഴിവാക്കിയതില്‍ സന്തോഷമുണ്ട്. ഹാദിയയെ മുന്‍നിര്‍ത്തി പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക ഇരവാദം ഉന്നയിക്കുമ്പോള്‍ പിതാവ് അശോകനെ മുന്നില്‍ നിര്‍ത്തി ഹിന്ദുത്വ സംഘടനകള്‍ മുതലെടുപ്പു നടത്തുകയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT