Kerala

ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്ലീമിന്റെ തലയില്‍ വയ്ക്കുന്നു; വിവാദ പരാമര്‍ശവുമായി രാഹുല്‍ ഈശ്വര്‍

പശുവിനെ അമ്പലത്തില്‍ വെട്ടിയിട്ട് മുസ്ലീമിന്റെ തലയില്‍ വെച്ച് ഹിന്ദു ഐക്യം സൃഷ്ടിക്കാനാണ് ശ്രമം

സമകാലിക മലയാളം ഡെസ്ക്

ക്ഷേത്രങ്ങളില്‍ പശുവിനെ വെട്ടിയിടുന്നത് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഹിന്ദു തീവ്രവാദികള്‍ ചെയ്യാറുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. 

ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഞായറാഴ്ച ഒത്തുകൂടാനുള്ള അവസരമുണ്ട്. മുസ്ലീം സഹോദരങ്ങള്‍ക്ക് ഞായറാഴ്ചയും. എന്നാല്‍ ഹിന്ദു സമൂഹത്തിന് അതില്ല. ഈ സ്‌പേയിസ് ലഭിക്കുന്നതിനായി പലപ്പോഴും ഞങ്ങളുടെ തീവ്ര സ്വരക്കാരും, ഹിന്ദുത്വ തീവ്രവാദികളും പശുവിനെ വെട്ടി അമ്പലത്തില്‍ കൊണ്ടുപോയിട്ട് മുസ്ലീംങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയും അതുവഴി ഹിന്ദുക്കളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കി ഹിന്ദു ഐക്യമുണ്ടാക്കാനുമാണ് നോക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. 

അതിനിടെ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വറിന് നേര്‍ക്ക് വധഭീഷണിയും ഉയര്‍ന്നിരുന്നു. ഹൈന്ദവ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുത്താല്‍ തലയടിച്ച് പൊളിക്കുമെന്നാണ് ഭീഷണി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT