വാട്ട്‌സാപ്പിലും മിണ്ടരുത്!!!! 
Kerala

ഹിന്ദുസേന ആര്‍എസ്എസ്സല്ലേ? വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ സംശയം ചോദിച്ച മാധ്യമപ്രവര്‍ത്തകന് ഭീഷണി

ഉചിതമായ നടപടിയ്ക്കായി ഡിജിപി ടി.പി. സെന്‍കുമാറിന് നിര്‍ദ്ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ 'ഇന്നത്തെ പരിപാടി' എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ തന്റെ സംശയം പങ്കുവെച്ച മാധ്യമപ്രവര്‍ത്തകനാണ് നിരന്തരമായി ഫോണില്‍ ഫീഷണിയെത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. മുഖ്യമന്ത്രി ഉചിതമായ നടപടിയ്ക്കായി ഡിജിപി ടി.പി. സെന്‍കുമാറിന് നിര്‍ദ്ദേശം നല്‍കി.

ഡല്‍ഹിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനുശേഷമുണ്ടായ വാട്ട്‌സാപ്പ് ചര്‍ച്ചയ്ക്കുശേഷമാണ് മാതൃഭൂമി ന്യൂസ് ചാനലിലെ പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ആര്‍. ശ്രീജിത്തിന് ഫോണില്‍ ഭീഷണികളെത്തിക്കൊണ്ടിരുന്നത്.
മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പായ ഇന്നത്തെ പരിപാടിയില്‍ ദേശാഭിമാനി ചീഫ് റിപ്പോര്‍ട്ടര്‍ ദിലീപ് മലയാലപ്പുഴ ഹിന്ദുസേന ആര്‍എസ്എസല്ലേ എന്ന ചോദ്യമുന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആര്‍. ശ്രീജിത്തും ഇതില്‍ പ്രതികരണം നടത്തിയത്. ഇതാകാം ഭീഷണിയുടെ ആധാരമെന്ന് പരാതിയില്‍ പറയുന്നുണ്ട്. ദിലീപ് മലയാലപ്പുഴയ്‌ക്കെതിരെ കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് കേസെടുപ്പിക്കാനുള്ള ശ്രമം നടത്തുന്നതായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം. മനോജ് പറഞ്ഞു.

ആര്‍. ശ്രീജിത്ത് നല്‍കിയ പരാതി മുഖ്യമന്ത്രി അന്വേഷിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി ഡിജിപിയ്ക്ക് കൈമാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT