Kerala

'ഹെഗ്‌ഡേവാര്‍ രാജ്യസ്‌നേഹിയെന്ന് എഴുതി നല്‍കി; മോഹന്‍ലാലിന് നല്‍കിയത് മമ്മൂട്ടിക്കും നല്‍കണം; സെന്‍കുമാര്‍ മൃഗത്തെക്കാള്‍ അധ:പതിച്ചു'

ആര്‍എസ്എസുകാരാനാണ് സെന്‍കുമാറെങ്കില്‍ ആര്‍എസ്എസുകാരുടെ അപ്പസ്തലോനായ മോദി നയിക്കുന്ന സര്‍ക്കാരാണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇക്കുറി പത്മഭാരതരത്‌ന പുരസ്‌കാരങ്ങള്‍ നല്‍കിയത് നിക്ഷപക്ഷമായല്ല. നാഗ്പൂരില്‍ പോയി ആര്‍എസ്എസ് സ്ഥാപകന്‍ രാജ്യസ്‌നേഹിയാണെന്ന് എഴുതി കൊടുത്തത് കൊണ്ട് മാത്രമാണ് പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. 

ഭൂപന്‍ ഹസാരിക വലിയ കലാകാരനാവും എന്നാല്‍ അദ്ദേഹവും ആര്‍എസ്എസുകാരനാണ്. അതേപോലെ നാനാജി ദേശ്മുഖ് അദ്ദേഹത്തിനും ഭാരതരത്‌ന കൊടുത്തു. എന്ത് യോഗ്യതയാണ് അദ്ദേഹത്തിനുള്ളത്. പണ്ട് ജനതാസര്‍ക്കാര്‍ ഉണ്ടാക്കാന്‍ സഹായിച്ചു അതാവാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.  പത്മ പുരസ്‌കാരം നല്‍കുന്നതിലും ഉന്നതമായ യോഗ്യതകള്‍ ഉള്ളവര്‍ക്കാണ് ഭാരതരത്‌ന നല്‍കേണ്ടത്. മദന്‍ മോഹന്‍ മാളവ്യയ്ക്ക് നേരത്തെ വാജ്‌പേയ്‌ക്കൊപ്പം ഭാരതരത്‌ന നല്‍കിയിരുന്നു. അതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയവര്‍ക്ക് ബിജെപി നല്‍കിയ മറുപടി അദ്ദേഹം ബനാറസ് സര്‍വകലാശാല സ്ഥാപിച്ചിരുന്നു എന്നാണ്. ലോകപ്രശസ്തമായ അലിഗഢ് സര്‍വകലാശാല സ്ഥാപിച്ച സര്‍ സയ്യീദ് അഹമ്മദ്ഖാനും ഭാരതരത്‌ന കൊടുക്കണം എന്ന ആവശ്യം അപ്പോള്‍ ഉയര്‍ന്നു. മുസ്ലീങ്ങള്‍ക്കൊന്നും കൊടുക്കാനുള്ളതല്ല ഭാരതരത്‌ന എന്നാണ് അന്ന് ആര്‍എസ്എസ് പറഞ്ഞത്. ഇന്ന് മോഹന്‍ലാലിന് കിട്ടിയ പോലെ നാളെ മമ്മൂട്ടിക്കും പത്മപുരസ്‌കാരം ലഭിക്കണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

ഡിജിപി പദവിയില്‍ നിന്നും വിരമിച്ചയാളാണ് സെന്‍കുമാര്‍ ഇരുന്ന പദവിയുടെ മഹത്വമെങ്കിലും അദ്ദേഹം കാണിക്കണം. രാജ്യത്തെ പരമോന്നത ബഹുമതികള്‍ ബലാത്സംഗ കേസ് പ്രതികളായ ഗോവിന്ദചാമിക്കും അമറുല്‍ ഇസ്ലാമിനുമെല്ലാം നല്‍കണം എന്ന് പറഞ്ഞ സെന്‍കുമാര്‍ മൃഗങ്ങളേക്കാളും അധപതിച്ചു പോയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളെല്ലാം പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ തളയില്‍ തളം വയ്‌ക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ആര്‍എസ്എസുകാര്‍ കാണിക്കാത്ത ആവേശമാണ് ഭരണഘടന പൊളിച്ചെഴുത്തുന്നതില്‍ അദ്ദേഹം കാണിക്കുന്നത്. ഭരണഘടനയില്‍ നിന്നും മതനിരപേക്ഷത എടുത്തു കളയണം എന്നാണ് സംഘപരിവാര്‍ പറയുന്നത്. എന്നാല്‍ രാജാവിനേക്കാളും വലിയ രാജഭക്തിയാണ് ഇപ്പോള്‍ അദ്ദേഹം കാണിക്കുന്നത്. 

പുത്തരിക്കണ്ടം മൈതാനത്ത് അദ്ദേഹം പോയി പ്രസംഗിച്ചതിനെ ഞാന്‍ കുറ്റം പറയില്ല. എന്നാല്‍ അവിടെ പോയി പ്രസംഗിച്ചതെല്ലാം ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ മതേതരത്വത്തെ വെല്ലുവിളിക്കുന്നതാണ്. ഇന്ത്യയുടെ മതേതരത്വത്തെ വെല്ലുവിളിക്കാന്‍ ഒരുത്തന്‍ തയ്യാറായാല്‍ അയാളെ ഇന്ത്യക്കാരനായി കാണാനാവില്ല. ആര്‍എസ്എസുകാരാനാണ് സെന്‍കുമാറെങ്കില്‍ ആര്‍എസ്എസുകാരുടെ അപ്പസ്തലോനായ മോദി നയിക്കുന്ന സര്‍ക്കാരാണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കിയത്. നാളെ സെന്‍കുമാറിനും ഇതേ പോലെ പദവികള്‍ ലഭിക്കും. അന്നും അദ്ദേഹം ഇതേ അഭിപ്രായം പറയുമോ. ചില പദവികള്‍ ലക്ഷ്യം വച്ചാണ് സെന്‍കുമാര്‍ കളിക്കുന്നതെന്നും നമ്മുക്ക് അറിയാമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

പിക്കപ്പ് വാഹനത്തില്‍ വള്ളവുമായി അപകടയാത്ര; 27,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

SCROLL FOR NEXT