ഗുരുവായൂര്‍: മക്കളുടെ വിവാഹ ക്ഷണക്കത്തുകളുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂരിലെത്തി. സ്വര്‍ണം പൊതിഞ്ഞ, അഞ്ചോളം രത്‌നം പതിച്ച മാലകളും ഗണപതി വിഗ്രഹവും സമ്മാനമായി വച്ചിരിക്കുന്ന കല്യാണക്കുറി സമര്‍പ്പിച്ചു.
നെയ്യും കദളിക്കുലയും വഴിപാടായി നല്‍കി കാണിക്കയും അര്‍പ്പിച്ചു. പ്രസാദവും വാങ്ങിയായിരുന്നു മടക്കയാത്ര. മകള്‍ ഇഷയുടെയും മകന്‍ ആകാശിന്റെയും വിവാഹം അടുത്തമാസം 12 നാണ് നിശ്ചയിച്ചിരിക്കുന്നത്.
തിരുപ്പതി ക്ഷേത്രസന്ദര്‍ശനത്തിന് ശേഷമാണ് അംബാനി ഗുരുവായൂരിലേക്ക് എത്തിയത്. കത്ത് ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് ഏറ്റുവാങ്ങി. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് ശ്രീകൃഷ്ണ കോളെജ് ഗ്രൗണ്ടിലേക്ക് അംബാനിയുടെ സ്വകാര്യ കോപ്ടര്‍ എത്തിയത്. 10.30 ഓടെ തിരികെ മടങ്ങി.
സമ്മാനങ്ങളും വിസ്മയങ്ങളും ഒളിപ്പിച്ച കല്യാണക്കുറി നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates