Kerala

ഹേബിയസ് കോർപ്പസ് വഴി കാമുകിയെ മോചിപ്പിച്ച് വിവാഹം ചെയ്ത് ഹീറോയായി, പിറ്റേന്ന് സദാചാര പൊലീസ് ചമഞ്ഞുള്ള കവർച്ചയിൽ അറസ്റ്റിൽ, കൂട്ടാളികളും കുടുങ്ങി

ഗഫൂറിന്റെ നേതൃത്വത്തിലാണ് സദാചാര പൊലീസ് ചമയലും പണം തട്ടലും നടത്തിയതെന്നാണ് പൊലീസ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ : മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കാമുകിയെ ഹേബിയസ് കോർപ്പസ് ഹർജി നൽകി മോചിപ്പിച്ച് വിവാഹം ചെയ്ത ആൾ സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ അറസ്റ്റിൽ. വേലൂപ്പാടം കിണർ എടക്കണ്ടൻ വീട്ടിൽ ഗഫൂർ (31) ആണ് അറസ്റ്റിലായത്. വയനാട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനെ തടഞ്ഞുനിർത്തി സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച് നഗ്നനാക്കി വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണമോതിരവും കവർന്നു എന്നാണ് കേസ്.

കേസിൽ ഇയാളുടെ സുഹൃത്തുക്കളായ മേലേപുരയിടത്തിൽ ഹഫീസ് (30), എടക്കണ്ടൻ വീട്ടിൽ മുഹമ്മദ് റഫീഖ് (29), കാരികുളം കടവ് നൊച്ചിയിൽ ശ്രുതീഷ്‌കുമാർ (25) എന്നിവരും പിടിയിലായി. കഴിഞ്ഞ ഏപ്രിൽ ഏഴിന് രാത്രിയായിരുന്നു സംഭവം. വേലൂപ്പാടത്തെ കാമുകിയുടെ വീട്ടിലെത്തിയതായിരുന്നു യുവാവ്. യുവാവിന്റെ കയ്യിലെ അരപ്പവൻ മോതിരം കൈക്കലാക്കിയ സംഘം ഇയാളുടെ കണ്ണുകെട്ടിയശേഷം എടിഎം കാർഡ് ഉപയോഗിച്ച് 4900 രൂപ പിൻവലിച്ചു. തുടർന്ന് ബന്ധുവിനെക്കൊണ്ട് 15000 രൂപ അക്കൗണ്ടിൽ ഇടുവിച്ച ശേഷം ആ തുകയും പിൻവലിച്ചുവെന്ന് പരാതിയിൽ പറയുന്നു.

പിതാവും ബന്ധുക്കളും മാനസികാരോഗ്യകേന്ദ്രത്തിൽ പാർപ്പിച്ച കാമുകിയെ കോടതി ഉത്തരവിന്റെ സഹായത്തോടെ മോചിപ്പിച്ച ശേഷം തിങ്കളാഴ്ചയാണ് ഗഫൂർ വിവാഹം ചെയ്തത്. ​ഗഫൂറിന്റെ നേതൃത്വത്തിലാണ് സദാചാര പൊലീസ് ചമയലും പണം തട്ടലും നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

Today's Rashi Phalam october 01|വരുമാനം വർധിപ്പിക്കുന്ന ഒരു ആശയം പ്രാവർത്തികമാക്കും

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്