Kerala

ഹൈക്കോടതി അടയ്ക്കില്ല; കേസുകള്‍ വെട്ടിച്ചുരുക്കും

ഹൈക്കോടതി അടയ്ക്കില്ല; കേസുകള്‍ വെട്ടിച്ചുരുക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജസ്റ്റിസ് സുനില്‍ തോമസ് അടക്കം 26 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയ സാഹചര്യം നിലവിലുണ്ടെങ്കിലും ഹൈക്കോടതി അടയ്‌ക്കേണ്ടെന്ന് തീരുമാനം. പരിഗണിക്കുന്ന കേസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഭരണ നിര്‍വഹണ സമിതി, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്, അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടിയന്തര യോഗം ചേര്‍ന്നാണ് കോടതി അടച്ചിടേണ്ട എന്ന തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയത്.

കോവിഡ് പോസിറ്റീവായിട്ടുള്ള ഒരു പൊലീസുകാരന്‍ ഹൈക്കോടതിയിലെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. നേരത്തെ ഹൈക്കോടതി ഈ മാസം 30 വരെ അടച്ചിടണമെന്ന് അഭിഭാഷക അസോസിയേഷന്‍ കത്ത് നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസിനായിരുന്നു കത്ത് നല്‍കിയത്. ഈ കത്തും ചര്‍ച്ചയില്‍ പരിഗണിച്ചു.

കേസ് മൊത്തത്തില്‍ പരിഗണിക്കാതിരിക്കുന്ന സാഹചര്യമില്ല. കേസുകളുടെ എണ്ണം കുറയ്ക്കും. അഭിഭാഷകരേയും മറ്റും കോടതിയിലേയ്ക്ക് വരാനായി നിര്‍ബന്ധിക്കില്ല. അവരുടെ അസാന്നിധ്യത്തില്‍ കേസുകള്‍ മാറ്റിവയ്ക്കുകയായിരിക്കും ചെയ്യുക. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ പരിഗണിച്ചിരുന്നു. ഇതോടെയാണ് പൂര്‍ണമായി അടച്ചിടേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT