Kerala

ഹോം ഗാര്‍ഡില്‍ ഇനി 30 ശതമാനം സ്ത്രീകള്‍;  സര്‍ക്കാര്‍ ഉത്തരവിറക്കി

ഹോംഗാര്‍ഡില്‍ 30ശതമാനം സ്ത്രീകള്‍ക്ക് സംവരണം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹോംഗാര്‍ഡില്‍ 30ശതമാനം സ്ത്രീകള്‍ക്ക് സംവരണം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.  ഇതുവരെ വിമുക്ത ഭടന്‍മാര്‍ക്കും, പൊലീസ് ജയില്‍, എക്‌സൈസ്, വനംവകുപ്പികളില്‍ നിന്നും വിരമിച്ച പുരുഷന്‍മാര്‍ക്കും മാത്രമാണ് ദിവസവേതനത്തില്‍ നിയമനം നല്‍കിയിരുന്നത്. 

ട്രാഫിക്ക് നിയന്ത്രണത്തിനും പൊലീസ് സ്‌റ്റേഷനുകളിലും ഫയര്‍ഫോഴ്‌സിലുമാണ് ഹോം ഗാര്‍ഡുകളെ നിയമിക്കുന്നത്.  ഹോം ഗാര്‍ഡില്‍ സ്ത്രീകള്‍ക്കും സംവരണം നല്‍കണമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ആര്‍.ശ്രീലേഖയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍