Kerala

ഹോട്ട്‌സ്‌പോട്ടില്‍ ഇഫ്താര്‍ വിരുന്ന്; വയനാട്ടില്‍ 20 പേര്‍ക്കെതിരെ കേസെടുത്തു

കോവിഡ് 19 ഹോട്ട്‌സ്‌പോട്ടായ വയനാട് നെന്മേനി പഞ്ചായത്തില്‍ വിലക്ക് ലംഘിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്


കല്‍പ്പറ്റ: കോവിഡ് 19 ഹോട്ട്‌സ്‌പോട്ടായ വയനാട് നെന്മേനി പഞ്ചായത്തില്‍ വിലക്ക് ലംഘിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം നെന്മേനി പഞ്ചായത്തിലെ അമ്മായിപാലത്ത് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച 20 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഇരുപതോളം പേര്‍ കൂട്ടം ചേര്‍ന്ന് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. പകര്‍ച്ചവ്യാധി നിയമം അടക്കം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതരുടെ നിര്‍ദേശം. വയോധികര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ കൂട്ടം ചേര്‍ന്നുള്ള കളികളും ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. കുട്ടികള്‍ കൂട്ടം ചേര്‍ന്ന് കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിപി കേസ്: ആളുകള്‍ പലതും പറയും, ഗൂഢാലോചനാ വാദത്തിന് ഒരു തെളിവുമില്ല: തിരുവഞ്ചൂര്‍- വിഡിയോ

വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആകാം; ഡിപ്ലോമ യോഗ്യത, നിരവധി ഒഴിവുകൾ, അവസാന തീയതി ജൂലൈ 1

'അല്ലു അർജുനൊപ്പം സിനിമ ചെയ്യാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല'; 'രാക്ക'യെക്കുറിച്ച് ഫെമിന

എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് വിടാൻ സർക്കാർ; വിജ്ഞാപനം ഉടൻ

'സമൂഹം കാലാവസ്ഥ പോലെ മാറിക്കൊണ്ടിരിക്കും; അതിനെ ​ഗൗരവമായി എടുക്കേണ്ട കാര്യമില്ല'

SCROLL FOR NEXT