ഫയൽ ചിത്രം 
Kerala

ഹോട്ട്‌സ്‌പോട്ടുകള്‍ 600 കടന്നു, 23 നിയന്ത്രിത പ്രദേശങ്ങള്‍ കൂടി

സമ്പര്‍ക്ക വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമ്പര്‍ക്ക വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. 23 പ്രദേശങ്ങളെയാണ് ഇന്ന് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്.

തൃശൂര്‍ ജില്ലയിലെ എടത്തിരുത്തി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), എടവിലങ്ങ് (എല്ലാ വാര്‍ഡുകളും) ആളൂര്‍ (സബ് വാര്‍ഡ് 20), എരുമപ്പെട്ടി (സബ് വാര്‍ഡ് 15, 16), ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (33, 34), മതിലകം (സബ് വാര്‍ഡ് 6), കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (2, 15), അയര്‍ക്കുന്നം (7), തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് (4, 5, 15), ആര്യങ്കോട് (1, 15, 16), വെള്ളനാട് (14), വയനാട് ജില്ലയിലെ വെള്ളമുണ്ട (10, 13), തൊണ്ടര്‍നാട് (1, 2, 3, 5, 6), മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18), കൊല്ലം ജില്ലയിലെ നെടുവത്തൂര്‍ (സബ് വാര്‍ഡ് 1, 16, 17, 18), കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി (22, 23), തെക്കുംഭാഗം (സബ് വാര്‍ഡ് 4, 5), പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ (സബ് വാര്‍ഡ് 2, 3, 10), പ്രമാടം (18), പാലക്കാട് ജില്ലയിലെ പരുതൂര്‍ (2, 3), തിരുവേങ്ങപ്പുറ (8), ഇടുക്കി ജില്ലയിലെ കരുണപുരം (13), കോഴിക്കോട് ജില്ലയിലെ തുറയൂര്‍ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കം മുന്‍സിപ്പാലിറ്റി (വാര്‍ഡ് 13, 25), മണിമല (11) പുതുപ്പള്ളി (6, 11), അയ്മനം (10), കൂരോപ്പട (15), കാണാക്കാരി (5), എരുമേലി (20), തിരുവനന്തപുരം ജില്ലയിലെ വാമനപുരം (14), മണമ്പൂര്‍ (9, 12), വിളപ്പില്‍ (20), തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (1), കോടശേരി (10, 11), മണലൂര്‍ (13, 14), മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിറമരുതൂര്‍ (16, 17), വയനാട് ജില്ലയിലെ മുട്ടില്‍ (3 (സബ് വാര്‍ഡ്), 14), എറണാകുളം ജില്ലയിലെ പള്ളിപ്പുറം (സബ് വാര്‍ഡ് 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 622 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രി വിഡി സതീശൻറെ നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി

സംഭാവനക്കൊള്ള: അയോധ്യക്ക് പിന്നാലെ ബദരിനാഥ് ക്ഷേത്രത്തിനെതിരെയും ആരോപണം, അന്വേഷണം പ്രഖ്യാപിച്ച് ക്ഷേത്ര സമിതി

പാലക്കാട് ഡിവിഷനിൽ പാത നവീകരണം: കണ്ണൂരിലേക്കുള്ള ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി; സമയക്രമത്തിൽ മാറ്റം

ബ്രേക്ക്ഫാസ്റ്റിന് പുഴുങ്ങിയ മുട്ട മാത്രം കഴിച്ചിട്ടു പോകുന്നവരാണോ? ഇക്കാര്യം അറിയാതെ പോകരുത്

CMD: സീനിയർ റിസർച്ച് ഫെല്ലോ ഒഴിവുകൾ; എഞ്ചിനീയറിങ് ബിരുദം യോഗ്യത, 40,000 രൂപ പ്രതിഫലം