Kerala

ഹൽവയിൽ കഞ്ചാവ് ഒളിപ്പിച്ച് പ്രവാസിക്ക് നൽകി, പാക്കിങ്ങിൽ സംശയം; യുവാവ് പിടിയിൽ 

ദുബായിലേക്ക് പോകുന്ന യുവാവി​ന്​ ഹല്‍വയിൽ കഞ്ചാവ് ഒളിപ്പിച്ച് നൽകിയ യുവാവ്​ പിടിയിലായി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്​: ദുബായിലേക്ക് പോകുന്ന യുവാവി​ന്​ ഹല്‍വയിൽ കഞ്ചാവ് ഒളിപ്പിച്ച് നൽകിയ യുവാവ്​ പിടിയിലായി. അടിവാരം വള്ളിക്കെട്ടുമ്മൽ മുനീഷിനെയാണ്​ താമരശ്ശേരി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. 

കമ്പിവേലുമ്മല്‍ അഷ്‌റഫി​​​െൻറ മകന്‍ അനീഷി​​​െൻറ കൈവശം കഞ്ചാവ് കൊടുത്തയക്കാനാണ് ശ്രമിച്ചത്. പാക്കിങ്ങിൽ സംശയം തോന്നിയതു കാരണം ബന്ധു അഴിച്ചുനോക്കിയപ്പോഴാണ് ഹൽവക്കുള്ളിൽ കഞ്ചാവ് കണ്ടത്. ദുബായിൽനിന്ന് അവധിക്കെത്തിയ അനീഷ് ബുധനാഴ്ച വൈകീട്ട് മടങ്ങാനിരിക്കെയാണ് മുനീഷ് പാർസൽ കൊണ്ടുവന്നത്. 

അനീഷി​​​െൻറ മാതൃസഹോദരൻ കുഞ്ഞാവ, ദുബായിലുളള മകൻ ഷാനിദിന് ​​​​​​​​കൊടുക്കാൻ ഏൽപിച്ചതാണെന്നാണ്​ പ്രതി വീട്ടുകാരെ ധരിപ്പിച്ചത്. പിന്നീടാണ്​ സംഭവം പുറത്തായത്​. തന്ത്രപരമായ നീക്കത്തില്‍ വെള്ളിയാഴ്ച മുനീഷിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. വിവരമറിഞ്ഞ്​ താമരശ്ശേരി എസ്.ഐ ഷറഫുദ്ദീ​​​െൻറ നേതൃത്വത്തില്‍ പൊലീസ് എത്തി പ്രതിയെയും കഞ്ചാവ് ഒളിപ്പിച്ച ഹല്‍വയും കസ്​റ്റഡിയിലെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

ഗുരുവായൂരില്‍ ഓഗസ്റ്റ് 30ന് 356 വിവാഹങ്ങള്‍; ദര്‍ശനത്തിന് ക്രമീകരണം

മോദിയും രാഹുലും കഴിഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യന്‍ വിജയ്; ടിവികെ അധ്യക്ഷന് ജനപ്രീതി ഏറുന്നുവെന്ന് റിപ്പോര്‍ട്ട്

രൂപമാറ്റം ഒഴിവാക്കാത്തതിനാല്‍ ഫിറ്റ്‌നസ് നിഷേധിച്ചു; ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കടമെടുത്ത ഓരോ 100 രൂപയ്ക്കും 3 പൈസ മാത്രം തിരിച്ചടവ്! ബിജെപി മുന്‍ എംപി കടമെടുത്തത് 22,000 കോടി, അടയ്ക്കേണ്ടത് 6.5 കോടി; വിവാദം