ഹോങ്കോംഗ്: ചൈനയിൽ ദേശീയഗാനത്തോട് അനാദരവ് കാണിച്ചാൽ തടവും വൻ തുക പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ബിൽ അവതരിപ്പിച്ചു. മൂന്നുവർഷം തടവും വൻ തുക പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ആണ് സ്വയംഭരണപ്രവിശ്യയായ ഹോങ്കോംഗിലെ നിയമസഭയിൽ അവതരിപ്പിച്ചത്.
സ്കൂൾ കുട്ടികൾ ദേശീയഗാനം നിർബന്ധമായും പഠിച്ചിരിക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. സഭയിൽ പ്രതിപക്ഷം ദുർബലമായതിനാൽ ബിൽ അനായാസം പാസാകും. ഹോങ്കോംഗിനു മേൽ ചൈനീസ് നിയന്ത്രണം ശക്തമാക്കാൻ വേണ്ടിയാണു നിയമം കൊണ്ടുവരുന്നതെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates