World

ഉയരക്കാഴ്ചകള്‍, ലോകത്തിലെ പ്രധാനപ്പെട്ട 5 റോപ്പ് വേകള്‍

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോപ്പ് വേ ഷിംലയില്‍ വരികയാണ്.

സമകാലിക മലയാളം ഡെസ്ക്

കാഴ്ചകള്‍ ഉയരങ്ങളില്‍ നിന്ന് കാണുന്നത് ഒരു പ്രത്യേക ഭംഗി തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോപ്പ് വേ ഷിംലയില്‍ വരികയാണ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഈ പ്രോജക്ടിന്റെ ജോലികള്‍ ആരംഭിക്കും. ഇതുപോലെ ലോകത്ത് ധാരാളം റോപ്പ് വേകള്‍ ഉണ്ട്. പ്രധാനപ്പെട്ട അഞ്ച് റോപ്പ് വേകള്‍ ഏതൊക്കെയെന്ന് നോക്കാം.

മി ടെലിഫെഫിക്കോ, ബൊളീവിയ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും നീളമേറിയതുമായ റോപ്പ് വേയാണ് ഇവിടെയുള്ളത്. മി ടെലിഫെറിക്കോ ലാപാസിന്റെ മധ്യഭാഗത്ത് നിന്ന് നഗരത്തിന് മുകളിലുള്ള എല്‍ ആള്‍ട്ടോ ജില്ലയിലേയ്ക്ക് യാത്രക്കാരെ എത്തിക്കുന്നതിനാണ് ഇത് നിര്‍മിച്ചത്. 2014ല്‍ ലാണ് ഇത് തുറന്നത്. 11 കിലേമീറ്ററാണ് ദൂരം. 234 ദശലക്ഷം ഡോളര്‍ ചെലവായി. മണിക്കൂറില്‍ 18,000 യാത്രക്കാരെ വഹിക്കാന്‍ കഴിയും. പ്രാദേശിക തൊഴിലാളികളുടെ യാത്രാ സമയം കുറയ്ക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശമെങ്കിലും മഞ്ഞുമൂടിയ ആന്‍ഡീസിന്റെ മനോഹരമായ കാഴ്ചകള്‍ ഏതൊരു വിനോദ സഞ്ചാരിയുടേയും മനം കവരുന്നതാണ്.

പീക്ക് 2 പീക്ക് ഗൊണ്ടോള, കാനഡ

രണ്ട് പര്‍വത ശിഖരങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഒരേയൊരു പീക്ക് 2 പീക്ക് ഗൊണ്ടോള റോപ്പ് വേ. 4. 4 കിലോമീറ്റര്‍ ആണ് ദൂരം. 2008ല്‍ ഉദ്ഘാടന ചടങ്ങില്‍ നിരവധി റെഡ്ബുള്‍ അത്‌ലറ്റുകളാണ് ഗൊണ്ടോളയുടെ മധ്യ ഭാഗത്തു നിന്ന് ബെയ്‌സ് ജപിംങ് നടത്തിയത്.

ട്വിറ്റ്‌ലിസ് റോട്ടയര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്

സമുദ്ര നിരപ്പില്‍ നിന്ന് 3,020 മീറ്റര്‍ ഉയരമുള്ള ടിറ്റ്‌ലിസ് പര്‍വതത്തിന്റെ മുകളിലൂടെ സഞ്ചരിക്കാം. വെറും അഞ്ച് മിനിറ്റിനുള്ളില്‍ യാത്രക്കാരെ എത്തിക്കും.

ഷുഗര്‍ലോഫ് മൗണ്ടന്‍ ഗൊണ്ടോള, ബ്രസീല്‍

1912ല്‍ തുടങ്ങിയ ഈ റോപ്പ് വേയില്‍ ഏകദേശം 37 ദശലക്ഷത്തിലധികം ആളുകള്‍ സഞ്ചരിച്ചിട്ടുണ്ട്. ഓരോ ക്യാബിനും 65 യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതാണ്. മൂണ്‍റേക്കര്‍ ഉള്‍പ്പെടെ നിരവധി സിനിമകളുടെ ചിത്രീകരണവും ഈ റോപ്പ് വേയില്‍ നടന്നിട്ടുണ്ട്.

വാനോയ്‌സ് എക്‌സ്പ്രസ്, ഫ്രാന്‍സ്

ഡബിള്‍ ഡെക്കര്‍ ക്യാബിനുകളാണ് പ്രത്യേകത. ഓരോന്നിനും 200 യാത്രക്കാരെ വഹിക്കാനും കഴിയും. 1842 മീറ്റര്‍ യാത്രയ്ക്ക് നാല് മിനിറ്റ് മാത്രമേ എടുക്കൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT