World

11 വയസില്‍ അഞ്ചുപേരെ വെടിവച്ചു കൊന്നു; 33-ാം വയസില്‍ ദാരുണാന്ത്യം 

സഹപാഠികളെയും ടീച്ചറെയും വെടിവച്ച് കൊന്ന കേസിലെ പ്രതിയായിരുന്ന 33 വയസുകാരന്‍ കാര്‍ അപകടത്തില്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍:സഹപാഠികളെയും ടീച്ചറെയും വെടിവച്ച് കൊന്ന കേസിലെ പ്രതിയായിരുന്ന 33 വയസുകാരന്‍ കാറപകടത്തില്‍ മരിച്ചു.  ഡ്രു ഗ്രാന്റാണ് ദാരുണമായി മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

യുഎസിലെ അര്‍ക്കന്‍സാസ് സ്വദേശിയാണ് ഡ്രു ഗ്രാന്റ്. വെറും 11 വയസുള്ളപ്പോഴാണ് ലോകത്തെ നടുക്കിയ ആ ക്രൂരകൃത്യം ഗ്രാന്റ് ചെയ്തത്. സഹപാഠിയുമായി ചേര്‍ന്ന് കൂടെ പഠിക്കുന്ന നാല് കൂട്ടുകാരെയും ക്ലാസ് ടീച്ചറെയുമാണ് ഗ്രാന്റ് അന്ന് കൊന്നത്.

ഭാര്യയ്ക്കും മകനുമൊപ്പം യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യയെയും കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്‌കൂളിലെ ഫയര്‍ അലാം ആക്ടിവേറ്റ് ചെയ്ത ഗ്രാന്റും കൂട്ടുകാരനും ടീച്ചര്‍മാര്‍ കുട്ടികളെ രക്ഷപെടുത്തുന്നതിനിടയില്‍ മനപൂര്‍വം നിറയൊഴിക്കുകയായിരുന്നു. കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച ഗ്രാന്റ് 2007 ലാണ് പുറത്തിറങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും