അമേരിക്കയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ വെടിവയ്പിന്റെ ദൃശ്യം, ട്വിറ്റര്‍ 
World

അമേരിക്കയില്‍ റെയില്‍വേ സ്റ്റേഷനില്‍ വെടിവയ്പ്, 13 പേര്‍ക്ക് പരിക്ക്; മൂഖംമൂടി ധരിച്ചെത്തിയയാള്‍ക്കായി തെരച്ചില്‍- വീഡിയോ 

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്. മൂഖം മൂടി ധരിച്ചെത്തിയ അജ്ഞാതന്‍ യാത്രക്കാര്‍ക്ക് നേരെ തുരുതുരാ വെടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്. കുറഞ്ഞത് 13 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബ്രൂക്ക്‌ലിനില്‍ അമേരിക്കന്‍ സമയം രാവിലെ 8.30നായിരുന്നു സംഭവം. തിരക്കുള്ള സമയത്ത് മുഖം മൂടി ധരിച്ചെത്തിയ അജ്ഞാതന്‍ യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ മറ്റു യാത്രക്കാര്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. പ്രദേശത്തേയ്ക്ക് ആരും പോകരുതെന്ന് ന്യൂയോര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, റോഡ് ഷോ

ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; കൊടും ചൂട് തുടരുന്നു, മുന്നറിയിപ്പ്

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍, ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ, വിമാനനിരക്ക് വര്‍ധിച്ചേക്കും; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

സ്വര്‍ണം, വെള്ളി കണക്കെടുപ്പ്, അമിക്കസ് ക്യൂറി വീണ്ടും ശബരിമലയിലേക്ക്

ഹോർമുസ് കടലിടുക്കിൽ‌ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം; അല്ലെങ്കിൽ പ്രത്യാഘാതം കനത്തത്; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

SCROLL FOR NEXT